മഹിളാ മോർച്ച അഭിനന്ദൻ റാലിപ്രതിഷേധപ്രകടനമായി

മഹിളാ മോർച്ച അഭിനന്ദൻ റാലിപ്രതിഷേധപ്രകടനമായി

കൊട്ടാരക്കര :വനിതാസംവരണ ഭേദഗതി ബിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച്‌ മഹിളാ മോർച്ച നടത്തുമെന്നു പ്രഖ്യാപിച്ച അഭിനന്ദൻ റാലി പ്രതിഷേധപ്രകടനമായി നടത്തി. ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതോടെയാണ് മഹിളാ മോർച്ച ഈസ്റ്റ് ജില്ലാകമ്മിറ്റി മുൻകൂട്ടി നിശ്ചയിച്ച അഭിനന്ദൻ റാലി പ്രതിഷേധപ്രകടനമാക്കിയത്. To advertise here, വനിതാസംവരണ ഭേദഗതി ബിൽ നടപ്പാക്കുമെന്നത് മോദി ഭാരതത്തിലെ വനിതകൾക്ക് നൽകിയ ഗാരന്റിയാണെന്നും അതു നടപ്പാക്കുകതന്നെ ചെയ്യുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ പറഞ്ഞു. 27 ലക്ഷം പേർക്ക് ഒരു എം.പി.യാണ് ഇപ്പോൾ ഉള്ളത്. അതുമാറി 10 ലക്ഷംപേർക്ക് ഒരു എം.പി.ആയാൽ രാജ്യത്തെ വികസനം എളുപ്പത്തിലാകും. വനിതകൾക്ക് ഏറെ ചെയ്യാനുള്ള അവസരമാണ് പ്രതിപക്ഷം നഷ്ടപ്പെടുത്തിയതെന്നും ഭാരതത്തിലെ 55 ശതമാനം വരുന്ന വനിതകൾ ഇതിനു മാപ്പ് നൽകില്ലെന്നും അവർ പറഞ്ഞു. ബി.ജെ.പി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ്‌ പ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രേഖ അജേന്ദ്രന്റെ അധ്യക്ഷതയിൽ നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. വിദ്യ, ആർ. രശ്മി, രമ്യശ്രീ, ഗൗരി, പ്രിയങ്ക, സുനിത, രമ്യ എന്നിവർ പ്രസംഗിച്ചു. പുലമണിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനു മഹിളകൾ അണിനിരന്നു. നേതാക്കളായ മിനി ശിവരാമൻ, സജിതാ മഠത്തിൽ, അർച്ചനാ ബാഹുലേയൻ, ഷിജി എന്നിവർ നേതൃത്വം നൽകി. Published: 19 Apr 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!