മാണിക്യമംഗലം തുറയിലെ മത്സ്യകൃഷി നിർത്തലാക്കി

മാണിക്യമംഗലം തുറയിലെ മത്സ്യകൃഷി നിർത്തലാക്കി

കാലടി : മാണിക്യമംഗലം തുറയിലെ മത്സ്യകൃഷി പഞ്ചായത്ത് അവസാനിപ്പിച്ചു. തുറ ഇനി മത്സ്യകൃഷിക്ക് ലേലംചെയ്തു നൽകേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. നിലവിലെ കൃഷിയുടെ കാലാവധി പൂർത്തിയായിട്ടുണ്ട്. To advertise here, പ്രദേശവാസികൾക്ക് ഏറെ ആശ്വാസംനൽകുന്ന നടപടിയാണ് പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും ഉണ്ടായിട്ടുള്ളത്. മത്സ്യകൃഷി നിർത്തലാക്കണമെന്നത് പ്രദേശവാസികളുടെ ഏറെനാളുകളായുള്ള ആവശ്യമാണ്. മാണിക്യമംഗലം തുറയിലെ മത്സ്യകൃഷിയെത്തുടർന്ന് ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ‘മാതൃഭൂമി’ നേരത്തേ വാർത്തയാക്കിയിരുന്നു. 2010-15 വർഷത്തിൽ അഡ്വ. കെ.ബി. സാബു പ്രസിഡന്റായുള്ള യു.ഡി.എഫ്. ഭരണസമിതിയാണ് തുറയിൽ മത്സ്യംവളർത്തുന്നതിന് വ്യക്തികൾക്ക് ലേലംചെയ്തുകൊടുത്തത്. തുറയുടെ ചുറ്റും മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യവും ഇതിൽ ഉണ്ടായിരുന്നു. ചെറിയതോതിൽ മത്സ്യകൃഷി നടന്നുവന്നപ്പോൾ വലിയ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ലാഭം ലക്ഷ്യമിട്ട് വ്യക്തികൾ വലിയ തുകയ്ക്ക് ലേലംകൊള്ളുകയും തുറയിൽ ഉൾക്കൊള്ളാൻ സാധിക്കുന്നതിനേക്കാൾ കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ മത്സ്യസമൃദ്ധി പദ്ധതിയുടെ സഹായവും ഇവർക്ക് കിട്ടി. മത്സ്യത്തിന്റെ അളവ് കൂടിയതോടെ തുറയിലെ ജലം മലിനപ്പെട്ടു. മത്സ്യത്തിന് തീറ്റയായി അറവു മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സാണ് തുറ. പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനപ്പെടുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ ഒന്നരവർഷത്തിലേറെയായി പരിസരവാസികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്തിൽ നിരവധി തവണ പരാതിപ്പെടുകയുണ്ടായി. ഗ്രാമസഭകളിൽ നിവേദനം നൽകുകയും ചെയ്തു. എന്നാൽ, ജനങ്ങൾക്കനുകൂലമായ തീരുമാനമുണ്ടായില്ല. കരാർ കാലാവധി അവസാനിക്കാതെ നടപടികളിലേക്ക് കടക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ലേല കാലാവധി തീർന്നത്. തുടർന്ന്, പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കലാണ് പഞ്ചായത്ത് ഭരണസമിതിയുടെ കടമയെന്നും ആ കടമയാണ് നിർവഹിച്ചതെന്നും പ്രസിഡന്റ് പൗളി ബേബി വ്യക്തമാക്കി. Published: 23 Apr 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാണിക്യമംഗലം തുറയിലെ മത്സ്യകൃഷി നിർത്തലാക്കി — Mathrubhumi… | Boolokam