എടപ്പാൾ : സംസ്ഥാന പാതയോടു സമാന്തരമായി അണ്ണക്കമ്പാട് മുതൽ കണ്ടനകം വരെ നീണ്ടുകിടക്കുന്ന മാണൂർ കായലിലെ ഉണങ്ങി വരണ്ടുകിടന്ന ഭാഗത്തെ പുൽക്കാടിനു തീപിടിച്ചു. അഗ്നിരക്ഷാ സേനയിലേക്ക് വിവരമറിയിച്ചെങ്കിലും കാറ്റിൽ തീ അതിവേഗം ആളിപ്പടർന്ന് കരയിലുള്ള തോട്ടങ്ങളിലേക്കു കൂടി പടരുമെന്നായതോടെ കഠിനമായ ചൂടും പുകയും വകവെയ്ക്കാതെ നാട്ടുകാർ ഒന്നാകെ കായലിലിറങ്ങി തീയണച്ചു. To advertise here, അണ്ണക്കമ്പാട് വെറൂർ തൃക്കോവിൽ ക്ഷേത്രത്തിനു പിറകുവശത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് തീപിടിച്ചത്. പുൽക്കാടിനും കായലിലുണ്ടായിരുന്ന ആമ്പലിന്റെ ഉണങ്ങിയ അവശിഷ്ടങ്ങളിലേക്കുമുൾപ്പെടെ കാറ്റിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ആകാശം ഉയർന്നുപൊങ്ങിയ പുക കരയിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമെല്ലാം എത്തിയതോടെ ആളുകൾ ചുമച്ചും മറ്റും പ്രയാസത്തിലായി. അപ്പോഴേക്കും സബ് സ്റ്റേഷൻ, കാവിൽപ്പടി ഭാഗങ്ങളിലേക്കും തീപടർന്നിരുന്നു. ഇതോടെ പ്രദേശങ്ങളിലെ യുവാക്കൾ പച്ചില തൂപ്പും വെള്ളവുമെല്ലാമായി കായലിലിറങ്ങി. ഒൻപതോടെ തീ നിയന്ത്രണവിധേയമാക്കി. അപ്പോഴേക്കും അഗ്നിരക്ഷാ സേനയുമെത്തി. Published: 20 Apr 2026, 01:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
