രാമരക്ഷയന്ത്ര ചടങ്ങിൽ പങ്കെടുക്കും To advertise here, കരുനാഗപ്പള്ളി : രാമരക്ഷയന്ത്ര പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കാൻ മാതാ അമൃതാനന്ദമയി അയോധ്യയിലേക്ക് യാത്രതിരിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രതിഷ്ഠാച്ചടങ്ങിൽ പങ്കെടുക്കും. 19-നാണ് പ്രതിഷ്ഠാച്ചടങ്ങ്. കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പ്രത്യേക തീവണ്ടിയിലാണ് അയോധ്യയിലേക്ക് പോകുന്നത്. മുതിർന്ന സന്ന്യാസശിഷ്യരും ആയിരത്തോളം ആശ്രമ അന്തേവാസികളും അനുഗമിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ രണ്ടാംനിലയിലാണ് രാമരക്ഷയന്ത്ര പ്രതിഷ്ഠ. മാതാ അമൃതാനന്ദമയിയെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമാണസമിതി അധ്യക്ഷൻ നിപേന്ദ്ര മിശ്ര തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. പരിപാടികൾക്കുശേഷം 22-ന് അമൃതപുരിയിൽ മടങ്ങിയെത്തും. Published: 16 Mar 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാതാ അമൃതാനന്ദമയി അയോധ്യയിലേക്ക് പുറപ്പെട്ടു
M
MathrubhumiSource Link
about 2 months ago