അയോധ്യ :അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയിൽ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിക്ക് ഭക്തിനിർഭരമായ സ്വീകരണം. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്റെയും തുടക്കംകുറിക്കുന്ന 19-നാണ് രാമക്ഷേത്രത്തിൽ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങിൽ സംബന്ധിക്കുന്നത്. To advertise here, അമൃതപുരിയിൽനിന്ന് പ്രത്യേക തീവണ്ടിയിൽ സന്ന്യാസ ശിഷ്യർക്കും 1200-ഓളം വരുന്ന ആശ്രമ അന്തേവാസികൾക്കുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സ്വീകരിച്ചു. ട്രസ്റ്റ് സാംസ്കാരിക ഉപദേശകസമിതി അംഗമായ യതീന്ദ്ര മിശ്ര ഹാരാർപ്പണം ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികരാണ് പൂജാകർമങ്ങൾ നടത്തുന്നത്. ഏഴായിരത്തിലധികം ക്ഷണിതാക്കളും പങ്കെടുക്കും. Published: 18 Mar 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാതാ അമൃതാനന്ദമയിക്ക് അയോധ്യയിൽ വരവേൽപ്പ്
M
MathrubhumiSource Link
about 2 months ago