നെയ്യാറ്റിൻകര : മാതൃഭൂമി അരുവിപ്പുറം ഏജന്റിന്റെ ഉടമസ്ഥതയിലുള്ള സമാന്തര വാഹനം സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി. To advertise here, ശനിയാഴ്ച രാത്രിയാണ് വാഹനത്തിന്റെ ഡ്രൈവറുടെ വീടിനു സമീപം നിർത്തിയിട്ടിരുന്ന ട്രക്കറിന്റെ സീറ്റുകളും മേൽമൂടിയും കുത്തിക്കീറി നശിപ്പിച്ചത്. അടുത്തദിവസം വാഹനം ടെസ്റ്റ് നടത്തുന്നതിനുവേണ്ടി പണി പൂർത്തിയാക്കിയിട്ടിരിക്കുകയായിരുന്നു. നെയ്യാറ്റിൻകര-പെരുമ്പഴുതൂർ റൂട്ടിൽ സമാന്തര സർവീസ് നടത്തുകയായിരുന്ന വാഹനമാണ് നശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി അരുവിപ്പുറം ഏജന്റ് നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മാതൃഭൂമി അരുവിപ്പുറം ഏജന്റ് ഹരികുമാറിന്റെ സമാന്തര വാഹനത്തിന്റെ സീറ്റുകൾ നശിപ്പിച്ചനിലയിൽ Published: 23 Mar 2026, 12:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാതൃഭൂമി ഏജന്റിന്റെ വാഹനം സമൂഹവിരുദ്ധർനശിപ്പിച്ചതായി പരാതി
M
MathrubhumiSource Link
about 2 months ago