മാതൃഭൂമി സാഹിത്യപുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു

മാതൃഭൂമി സാഹിത്യപുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു

M
MathrubhumiSource Link
കോഴിക്കോട്: 2025-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു. ബുധനാഴ്ച രാവിലെ കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ എം. മുകുന്ദനാണ് പുരസ്‌കാരം സമ്മാനിച്ചത്.  To advertise here, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മേതിൽ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പുരസ്‌കാരത്തുക കൈമാറി. മൂന്നുലക്ഷംരൂപയും പ്രശസ്തിപത്രവും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.  ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനായി. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.  Content Highlights: Maythil Radhakrishnan awarded the Mathrubhumi Literary Award., Ceremony held at Kandamkulam Jubilee Hall, Kozhikode., Award presented by renowned author M. Mukundan., Prize includes 3 lakh rupees, a citation, and a sculpture. Published: 18 Mar 2026, 11:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാതൃഭൂമി സാഹിത്യപുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ചു —… | Boolokam