കളമശ്ശേരി : തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ, എറണാകുളം ഐ.എം.എ., കളമശ്ശേരി സെയ്ൻറ് പോൾസ് എൻ.എസ്.എസ്. യൂണിറ്റ് എന്നിവ ചേർന്ന് രക്തദാനക്യാമ്പും രക്തദാന ബോധവത്കരണ സെമിനാറും നടത്തി. To advertise here, കോളേജ് അസിസ്റ്റൻറ് മാനേജർ ഫാ. നിജിൽ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷഫീക്ക് രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. രക്തദാന ബോധവത്കരണ സെമിനാറിന് മഹാത്മ കോ-ഓർഡിനേറ്റർ എം. രഞ്ജിത് കുമാർ നേതൃത്വം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. മേരി സൂര്യ അധ്യക്ഷത വഹിച്ചു. രക്തദാനക്യാമ്പിന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ജോൺ മാത്യു, എൻ.എസ്.എസ്. വൊളന്റിയർ സെക്രട്ടറിമാരായ അജുൽ ജെ. മുളയിരിക്കൽ, ഫാത്തിമ ഷിത എന്നിവർ നേതൃത്വം നൽകി. Published: 22 Mar 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാതൃഭൂമി സ്റ്റഡി സർക്കിൾ രക്തദാനക്യാമ്പ്
M
MathrubhumiSource Link
about 2 months ago