മാത്രെ പുറത്ത്, ധോനി തിരിച്ചെത്തുന്നു; സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

മാത്രെ പുറത്ത്, ധോനി തിരിച്ചെത്തുന്നു; സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

ചെന്നൈ: പരിക്കുമൂലം യുവബാറ്റർ ആയുഷ് മാത്രെക്ക് ഐ.പി.എൽ. ക്രിക്കറ്റ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. പേശിവലിവുമൂലം താരത്തിന് ആറു മുതൽ 12 ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. പരിക്കിൽ വലയുന്ന ചെന്നൈക്ക് ആയുഷിന്റെ പുറത്താകൽ കനത്തതിരിച്ചടിയാണ്. ലീഗിൽ ടീമിന്റെ ടോപ് സ്‌കോററാണ് ആയുഷ്. ആറു കളിയിൽനിന്ന് 201 റൺസാണ് നേടിയത്. രണ്ട് അർധസെഞ്ചുറികൾ നേടിയിട്ടുണ്ട്. 73 റൺസാണ് ഉയർന്ന സ്‌കോർ. To advertise here, പരിക്കിൽ വലയുകയാണ് ചെന്നൈ. ഇടംകയ്യൻ പേസർ ഖലിൽ അഹമ്മദ് ഇതിനകം പരിക്കേറ്റ് പുറത്തായിട്ടുണ്ട്. ലീഗ് ആരംഭിക്കുന്നതിന് മുൻപുതന്നെ നഥാൻ എല്ലിസിനെയും നഷ്ടമായി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസിന് പരിക്കുമൂലം തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമായിരുന്നു. ഇതിഹാസതാരം മഹേന്ദ്രസിങ് ധോനിക്ക് ഇതുവരെ കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടില്ല. ധോനി അടുത്തുതന്നെ കളത്തിലിറങ്ങിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നെറ്റ്‌സിൽ ധോനി പരിശീലനം നടത്തിയിട്ടുണ്ട്. ബാറ്റിങ്, വിക്കറ്റ് കീപ്പിങ് പരിശീലനത്തിലാണ് താരം ഏർപ്പെട്ടത്. മാറ്റ് ഹെന്റി, ജാമി ഓവർട്ടൺ എന്നിവരെയാണ് ധോനി നെറ്റ്‌സിൽ നേരിട്ടത്. മുംബൈക്കെതിരായ മത്സരത്തിൽ ധോനി കളിച്ചേക്കുമെന്നാണ് സൂചന. ധോനി നെറ്റ്സിൽ കീപ്പിങ് ചെയ്യുന്നത് ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് മുൻ താരം രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചത്. എന്റെ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല. അതിനർഥം അദ്ദേഹം വിക്കറ്റ് കീപ്പിങ് ഗ്ലൗസ് എടുക്കാൻ പോകുന്നു എന്നാണ്, സഞ്ജുവിന് പുറത്ത് ഫീൽഡ് ചെയ്യേണ്ടി വരും അല്ലെങ്കിൽ ഒരു ഇംപാക്ട് പ്ലെയർ ആയി വരാം. - അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ പറഞ്ഞു. Content Highlights: Ayush Mhatre ruled out of IPL 2026 due to muscle strain., Mhatre was Chennai's top scorer with 201 runs in six matches., Chennai facing injury crisis with Khaleel Ahmed and Nathan Ellis sidelined., MS Dhoni returns to net practice, likely to play against Mumbai., Ravichandran Ashwin hints at Dhoni's return as a wicketkeeper. Published: 22 Apr 2026, 02:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാത്രെ പുറത്ത്, ധോനി തിരിച്ചെത്തുന്നു; സഞ്ജുവിന് പകരം വിക്ക… | Boolokam