പൊന്നാനി : മാധ്യമരംഗത്തെ മത്സരം ആരോഗ്യകരമാകണമെന്ന് പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. ചമ്രവട്ടം ജങ്ഷനിലെ എം.ഐ. ടവറിൽ പ്രവർത്തനമാരംഭിച്ച പൊന്നാനി പ്രസ് ക്ലബ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, വിമർശനം ജനാധിപത്യത്തിൽ അനിവാര്യമാണ്. മാധ്യമവിമർശനം സാമൂഹികമാറ്റത്തിന് ഗുണകരമാകുന്ന തരത്തിലാകണം. സാധാരണ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ ആത്മാർഥമായ ഇടപെടൽ സാധ്യമാക്കാൻ മാധ്യമപ്രവർത്തകർക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. അക്ബർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.വി. അബ്ദുൽനാസർ മുഖ്യാതിഥിയായി. ജനാധിപത്യ ചർച്ചകൾക്കുള്ള വേദിയായി പ്രസ് ക്ലബ്ബുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി ജിബീഷ് വൈലിപ്പാട്ട് അധ്യക്ഷനായി. മുൻ ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ, സി. പ്രദീപ്‌കുമാർ, ഇ.പി. സക്കീർ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.വി. നദീറിന്റെ പുസ്തകത്തിന്റെ കവർ പ്രകാശനം പി. നന്ദകുമാർ നിർവഹിച്ചു. Published: 27 Mar 2026, 03:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാധ്യമരംഗത്തെ മത്സരം ആരോഗ്യകരമാകണം -പി. നന്ദകുമാർ
M
MathrubhumiSource Link
about 1 month ago