മാനവ സൗഹൃദം സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ച് ഒമാൻ പ്രവാസി അസോസിയേഷൻ

മാനവ സൗഹൃദം സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ച് ഒമാൻ പ്രവാസി അസോസിയേഷൻ

M
MathrubhumiSource Link
മസ്‌കറ്റ്: പരസ്പരം നോമ്പ് തുറപ്പിച്ച് സഹോദര്യത്തിന്റെ പുത്തൻ മാതൃക തീർക്കുകയാണ് ഒമാനിലെ മലയാളി കൂട്ടായ്മ. ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മാനവ സൗഹൃദം സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചത്. To advertise here, വെറുപ്പിനും വിദ്വേഷത്തിനും എതിരെ മാനവ സൗഹൃദം കൊണ്ട് ചങ്ങല തീർക്കുകയാണ് ഒരു കൂട്ടം മലയാളികൾ. മാനവികതയെ പരമപ്രധാനമായി കണ്ടുകൊണ്ട്, ജാതി-മത ചിന്തകൾക്കതീതമായ സാഹോദര്യവും സഹകരണവും ജീവിതത്തിൽ ഉയർത്തിപ്പിടിക്കുമെന്ന് നോമ്പ് തുറക്ക് മുമ്പായി കൈകൾ നീട്ടി അവർ പ്രതിജ്ഞ ചൊല്ലി. പ്രസിഡന്റ് വിജി തോമസ് വൈദ്യൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജേഷ് കുമാർ ഉൽഘാടനം ചെയ്തു. വിവിധ സാമുദായിക സംഘടന പ്രതിനിധികളും സംഘടന പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ നോമ്പ് തുറക്കെത്തി. ഡോക്ടർ സജി ഉതുപ്പാൻ, ഫാദർ തോമസ് ജോസ്, ഷക്കീൽ ഹസ്സൻ, അഡ്വക്കെറ്റ് മധുസൂദനൻ നായർ, സരസ്വതി മനോജ്, സിദ്ധിഖ്, നിയാസ് ചെണ്ടയാട്, സുനിൽ കുമാർ, ബിബിൻ വർഗീസ്, മിഥുൻ, ലൈബു മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു. നൂറുദ്ധീൻ സ്വാഗതവും ജസീം കരിക്കോട് നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാനവ സൗഹൃദം സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ച് ഒമാൻ പ്രവാസ… | Boolokam