മാനിപുരം നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്ര പ്രതിഷ്ഠാവാർഷികം തുടങ്ങി

മാനിപുരം നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്ര പ്രതിഷ്ഠാവാർഷികം തുടങ്ങി

കൊടുവള്ളി : മാനിപുരം നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിന് ബുധനാഴ്ച തുടക്കമായി. ഉത്സവത്തിന്റെ ഭാഗമായ പറയെടുപ്പിന്റെ ഉദ്ഘാടനം രാവിലെ ക്ഷേത്രസന്നിധിയിൽ ക്ഷേത്രം ട്രസ്റ്റി സൂരജ് മക്കാട്ട് നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി. സജീവ്കുമാർ, സെക്രട്ടറി കെ.സി. രവീന്ദ്രൻ, ജനറൽ കൺവീനർ വി.കെ. ജിജീഷ്, ട്രഷറർ കെ. മുരളീധരൻ, ഇ. ഉണ്ണികൃഷ്ണൻ, കെ. മോഹൻദാസ്, കെ.സി. പുരുഷോത്തമൻ, പി. കുട്ടൻ, കെ. അനിൽ, പി. ഗോപാലൻ, എ. അഭിജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്നു കുളത്തക്കര, പുല്ലങ്കോട് പ്രദേശങ്ങളിലെ വീടുകളിൽനിന്ന് പറയെടുപ്പു നടത്തി. വ്യാഴാഴ്ച മാനിപുരം, മുത്തമ്പലം ഭാഗങ്ങളിൽ പറയെടുപ്പു നടക്കും. To advertise here, 24-ന് വൈകീട്ട് മുത്തമ്പലം, മാനിപുരം, കുളത്തക്കര ഭാഗങ്ങളിൽനിന്നുള്ള ദേശവരവുകൾ രാത്രി എട്ടിന് ക്ഷേത്രത്തിൽ സംഗമിക്കും. 25-ന് 10-ന് പത്മതീർഥം ഓഡിറ്റോറിയത്തിൽ മാതൃസമിതിയുടെ ഭജന, 11.30-ന് ചാത്തമംഗലം നൃത്താഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന സംഗീതാർച്ചന, ഉച്ചയ്ക്ക് പ്രസാദം ഊട്ട്‌, വൈകീട്ട് ദീപാരാധനയ്ക്കുശേഷം വിവിധ കലാപരിപാടികൾ. സാംസ്കാരിക സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ മുഖ്യാതിഥിയാകും. 26-ന് പുലർച്ചെ നിർമാല്യദർശനം, ഗണപതിഹോമം, തുടർന്ന് ശർമ തേവലശ്ശേരിയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജ, 11.30 മുതൽ ‘കണ്ണകി’ കലാക്ഷേത്രം സംഗീതവിദ്യാർഥികളുടെ സംഗീതാർച്ചന, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ദീപാരാധനയ്ക്കുശേഷം വിവിധ കലാപരിപാടികൾ എന്നിവയുണ്ടാകും. 27-ന് ഏഴുമുതൽ താമരശ്ശേരി പ്രഹ്ളാദപ്രിയ നാരായണീയം ഗ്രൂപ്പിന്റെ സമ്പൂർണ നാരായണീയപാരായണവും തുടർന്ന് ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടാകും. വൈകീട്ട് 6.30-ന് പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ് ഇന്ത്യയിൽ പുനരുദ്ധരിക്കപ്പെട്ട ഒട്ടേറെ ക്ഷേത്രങ്ങൾ സംബന്ധിച്ച് പ്രഭാഷണം നടത്തും. തുടർന്ന് മാനിപുരം കണ്ണകി കലാക്ഷേത്രയുടെ വിവിധ കലാപരിപാടികൾ നടക്കും. 28-ന് പ്രതിഷ്ഠാദിനത്തിൽ പുലർച്ചെ നാലുമുതൽ നിർമാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഒറ്റക്കലശം തുടങ്ങി താന്ത്രികചടങ്ങുകൾ, 9.30-ന് പ്രമോദ് ഐക്കരപ്പടിയുടെ ആധ്യാത്മികപ്രഭാഷണം, 11 മുതൽ 12 വരെ താമരശ്ശേരി സംഗീത ഗുരുകുലത്തിന്റെ ഭക്തിഗാനാമൃതം, 12 മുതൽ ഗീതിക കരോക്കെ ഗ്രൂപ്പിന്റെ ഗാനമേള, 12.30 മുതൽ നടക്കുന്ന സമൂഹസദ്യയോടെ ഉത്സവം സമാപിക്കും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാനിപുരം നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്ര പ്രതിഷ്ഠാവാർഷികം… | Boolokam