മാന്നാർ : നായർ സമാജം സ്കൂളുകളുടെയും പൂർവവിദ്യാർഥികളുടെയും കായികപ്രേമികളുടെയും സഹകരണത്തോടെ നടത്തുന്ന 13-ാമത് എൻ.എസ്. സ്കൂൾസ് ഫുട്ബോൾ ടൂർണമെന്റിന് മാന്നാറിൽ തുടക്കമായി. മാന്നാർ എൻ.എസ്. സ്റ്റേഡിയത്തിൽ വൈകീട്ടു നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. To advertise here, സ്കൂൾ മാനേജരും ടൂർണമെന്റ് കമ്മിറ്റി ചെയർമാനുമായ കെ.ആർ. രാമചന്ദ്രൻ നായർ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.ജി. വിശ്വനാഥൻ നായർ പതാകയുയർത്തി. മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് ടൂർണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു. ചലച്ചിത്രവികസന കോർപ്പറേഷൻ മെമ്പർ കെ.എ. കരീമിനെ ചടങ്ങിൽ ആദരിച്ചു. പ്രകാശ് പ്രഭ, ജേക്കബ് തോമസ് അരികുപുറം, ടൈറ്റസ് പി. കുര്യൻ, കലാധരൻ കൈലാസം, മാന്നാർ അബ്ദുൾ ലത്തീഫ്, പി.എൻ. ശെൽവരാജൻ, അജിത്‌കുമാർ പുല്ലേലിൽ, ഡോ. പ്രകാശ് കൈമൾ, കെ. ബാലസുന്ദരപ്പണിക്കർ എന്നിവർ പങ്കെടുത്തു. Published: 02 Apr 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാന്നാർ എൻ.എസ്. സ്കൂൾസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
M
MathrubhumiSource Link
about 1 month ago