മാന്നാർ ഗ്രാമവികസന ഓഫീസ് നവീകരണത്തിന് ഏഴുലക്ഷം രൂപയുടെ ഭരണാനുമതി

മാന്നാർ ഗ്രാമവികസന ഓഫീസ് നവീകരണത്തിന് ഏഴുലക്ഷം രൂപയുടെ ഭരണാനുമതി

മാന്നാർ : മാന്നാർ ഗ്രാമപ്പഞ്ചായത്തിലെ കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന ഓഫീസിന്റെ (വി.ഇ.ഒ. ഓഫീസ്) നവീകരണപ്രവർത്തനങ്ങൾക്കായി ഏഴുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തികവർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്. To advertise here, പദ്ധതിയുടെ ഒന്നാംഘട്ട നവീകരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുക വകയിരുത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും ഓഫീസ് മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ വിരിക്കുന്നതിനുമാണ് ഒന്നാംഘട്ടത്തിൽ മുൻഗണന നൽകുന്നത്. നിലവിലുള്ള തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തുടർന്നു നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഓഫീസിനോടനുബന്ധിച്ച് ശീതീകരിച്ച പുതിയ മിനി കോൺഫറൻസ് ഹാൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമവികസന ഓഫീസിന്റെ മുഖച്ഛായ മാറ്റുന്ന വികസനപ്രവർത്തനങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്നും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പഴവൂർ അറിയിച്ചു. അടിസ്ഥാനസൗകര്യങ്ങൾ വർധിക്കുന്നതോടെ വി.ഇ.ഒ. ഓഫീസിന്റെ ദൈനംദിനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. Published: 18 Apr 2026, 02:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാന്നാർ ഗ്രാമവികസന ഓഫീസ് നവീകരണത്തിന് ഏഴുലക്ഷം രൂപയുടെ ഭരണാ… | Boolokam