മാന്നാർ : കായികപ്രേമികൾക്ക് ആവേശമായി മാറിയ പതിമ്മൂന്നാമത് മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിംങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റാന്നി സ്ട്രൈക്കേഴ്സിനു കിരീടം. എൻ.എസ്. സ്കൂൾസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ മംഗളം ചെങ്ങന്നൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റാന്നി സ്ട്രൈക്കേഴ്സ് ജേതാക്കളായത്. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാടിയ ഫൈനലിൽ 6-5എന്ന സ്കോറിനാണ് റാന്നി സ്ട്രൈക്കേഴ്സ് വിജയം സ്വന്തമാക്കിയത്. To advertise here, സമാപനസമ്മേളനത്തിൽ എൻ.എസ്. സ്കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻനായർ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ കെ. മധു വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ കെ. ഹരികൃഷ്ണൻ തോമസ് ചാക്കോ, ഹരീന്ദ്രകുമാർ, ബാലസുന്ദരപ്പണിക്കർ, സുരേഷ് ബാബു തൈശ്ശേരിൽ, ടൈറ്റസ് പി. കുര്യൻ, കെ.എ. കരിം, എസ്. വിജയകുമാർ എന്നിവർ പങ്കെടുത്തു. Published: 08 Apr 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാന്നാർ നായർസമാജം ഫുട്ബോൾ ടൂർണമെന്റിൽ റാന്നി സ്ട്രൈക്കേഴ്സിനു കിരീടം
M
MathrubhumiSource Link
about 1 month ago