കോഴിക്കോട് : വിവിധമേഖലകളിൽ കഴിവുതെളിയിച്ചവർക്ക് അഖിലകേരള മാപ്പിളസംഗീത അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ചു. മാപ്പിള സംഗീത അക്കാദമി ടൗൺഹാളിൽ സംഘടിപ്പിച്ച 34-ാം വാർഷികാഘോഷവും അവാർഡ് വിതരണച്ചടങ്ങും മേയർ ഒ. സദാശിവൻ ഉദ്ഘാടനംചെയ്തു. പുരസ്‌കാരദാനവും നിർവഹിച്ചു. To advertise here, സംഗീതസംവിധായകൻ ഷാൻ റഹ്‌മാൻ (ബാബുരാജ് പുരസ്‌കാരം), കവിയും വാസ്തുകലാവിദഗ്ധനുമായ വിനീഷ് വിദ്യാധരൻ (പി. ഭാസ്കരൻ പുരസ്കാരം), ജീവകാരുണ്യപ്രവർത്തകൻ കബീർ റഹ്‌മാൻ, പരിസ്ഥിതിപ്രവർത്തക റെജി ജോമി (എ.പി.ജെ. അബ്ദുൾകലാം പുരസ്കാരം), നർത്തകിയും അധ്യാപികയുമായ സുവർണ ചന്ദ്രോത്ത് (മോണിഷ പുരസ്കാരം), മാപ്പിളപ്പാട്ട് ഗായിക തൻഹ ഉമ്മർ (മോയിൻകുട്ടി വൈദ്യർ യുവപ്രതിഭാ പുരസ്‌കാരം), എഴുത്തുകാരി സുമ പള്ളിപ്രം (യു.എ. ഖാദർ പുരസ്കാരം) എന്നിവർക്കാണ് അവാർഡ് സമ്മാനിച്ചത്. പി.എ. ഹംസ അധ്യക്ഷതവഹിച്ചു. കോട്ടയ്ക്കൽ ആലികുട്ടീസ് ഹോസ്പിറ്റൽ എം.ഡി. ഡോ. റഹ്‌മത്തുള്ള, മാപ്പിളസംഗീത അക്കാദമി ട്രഷറർ ടി.എം. സലീം, അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിയോട് ബഷീർ, അനീസ സുബൈദ, റെയ്ഹാനബഷീർ, അഷ്‌റഫ് വെള്ളാങ്കൽ എന്നിവർ പ്രസംഗിച്ചു. Published: 25 Mar 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാപ്പിളസംഗീത അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ചു
M
MathrubhumiSource Link
about 2 months ago