തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. തന്റെ മുൻകാല വിവാദ പരാമർശങ്ങളിൽ ലാലി ജെയിംസ് ഖേദം പ്രകടിപ്പിക്കുകയും കെപിസിസിക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലാലിയെ കോൺഗ്രസിൽ തിരിച്ചെടുത്തേക്കും. To advertise here, തൃശ്ശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയത് പണം വാങ്ങിയാണെന്ന് ലാലി ജെയിംസ് നേരത്തെ ആരോപിച്ചിരുന്നു. തനിക്ക് മേയർ സ്ഥാനം ലഭിക്കാതിരുന്നത് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ട പണം നൽകാൻ ഇല്ലാത്തതിനാലാണെന്ന് അവർ അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണങ്ങളെത്തുടർന്നാണ് ലാലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവർത്തകരെയും നേതാക്കളെയും ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലാലിയെ തിരിച്ചെടുക്കുന്നത്. പുറത്താക്കപ്പെട്ട കാലയളവിലും നടന്ന മേയർ തിരഞ്ഞെടുപ്പിൽ ലാലി ജെയിംസ് യുഡിഎഫിന് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്. Content Highlights: Lali James reinstated into Congress following a formal apology to KPCC., Reinstatement follows previous controversies regarding mayoral election allegations Published: 29 Mar 2026, 11:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാപ്പെഴുതി നൽകി; തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിലേക്ക്
M
MathrubhumiSource Link
about 1 month ago