ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗം അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 2.30 വരെ യോഗം നീണ്ടെങ്കിലും അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. To advertise here, കണ്ണൂരിൽ കെ. സുധാകരന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിവരം. അടൂർ പ്രകാശിനും കെ.സുധാകരനും സീറ്റ് നൽകേണ്ടെന്ന നിലപാടിലാണ് മല്ലികാർജുൻ ഖാർഗെ. എന്നാൽ സുധാകരനെ മാറ്റുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ഭയത്താൽ അദ്ദേഹത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാവിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കെ. സുധാകരൻ ഉറച്ച നിലപാട് സ്വീകരിച്ചിരിക്കുകയാണ്. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചകളിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സുധാകരനെ അവഗണിക്കുന്നത് മലബാർ മേഖലയിലും കേരളത്തിലുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. എൽദോസ് കുന്നപ്പള്ളി, കെ. സുധാകരൻ എന്നിവർ പട്ടികയിലുണ്ടാകുമോ എന്ന കാര്യത്തിലും, കൊച്ചിയിൽ മുഹമ്മദ് ഷിയാസിന് പകരം ദീപ്തി മേരി വർഗീസ് എത്തുമോ എന്നതിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ. എതിരാളികൾ പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിയിട്ടും കോൺഗ്രസ് പട്ടിക വൈകുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആത്മസംഘർഷമുണ്ടാക്കുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ കോർ കമ്മിറ്റി യോഗം, തുടർന്ന് ഇന്ദിരാഭവനിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം (സി.ഇ.സി.), പിന്നാലെ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രത്യേക യോഗം-മാരത്തൺ ചർച്ചകൾ നടത്തിയിട്ടും സ്ഥാനാർഥിപ്പട്ടിക അന്തിമമാക്കാനായില്ല. ഇനി 36 സീറ്റുകളാണ് പ്രഖ്യാപിക്കാനുള്ളത്. കണ്ണൂരും കോന്നിയുമുൾപ്പെടെ ചില സീറ്റുകൾ ഒഴിച്ചിട്ട് പട്ടിക പുറത്തിറക്കാൻ ധാരണയായെങ്കിലും പിന്നീട് മാറ്റി. കണ്ണൂരിൽ സ്ഥാനാർഥിയെന്ന പിടിവാശിയിൽ കെ. സുധാകരൻ ഉറച്ചുനിന്നതും കോന്നി സീറ്റിനായി ആറ്റിങ്ങൽ എം.പി. അടൂർ പ്രകാശ് ശിവഗിരി മഠം വഴി അവകാശവാദം ഉന്നയിച്ചതുമാണ് കോൺഗ്രസിനെ കുഴക്കിയത്. എം.പി.മാർക്ക് മത്സരിക്കാൻ സീറ്റ് നൽകേണ്ടെന്ന ഹൈക്കമാൻഡിന്റെ ഉറച്ചതീരുമാനം ഇതോടെ പാഴായി. പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളിക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസും സി.പി.എമ്മിൽനിന്ന് പുറത്തേക്കുവന്ന നാലുനേതാക്കൾക്ക് പിന്തുണനൽകുന്ന കാര്യവും ബി.ജെ.പി. മുൻ നേതാവ് സന്ദീപ് വാരിയരെ ഉൾക്കൊള്ളിക്കാനുള്ള ശ്രമവും പട്ടിക വൈകുന്നതിൽ നിർണായകമായി. Content Highlights: Marathon meetings at Mallikarjun Kharge's residence failed to finalize the candidate list., Internal dispute over K Sudhakaran's candidacy in Kannur remains unresolved., Concerns over potential electoral setbacks in the Malabar region., High command's policy against fielding sitting MPs is facing resistance., Only three days remain for nomination filing. Published: 19 Mar 2026, 04:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാരത്തൺ ചർച്ച നീണ്ടത് പുലർച്ചെ 2.30 വരെ, അന്തിമ തീരുമാനമായില്ല, കോൺഗ്രസ് സ്ഥാനാർഥി പട്ടിക വ്യാഴാഴ്ച?
M
MathrubhumiSource Link
about 2 months ago