മാറനല്ലൂർ-പുന്നാവൂർ റോഡ്: മലവിളപ്പാലത്തിനു സമീപത്തെ തകർച്ച അപകടക്കെണിയാകുന്നു

മാറനല്ലൂർ-പുന്നാവൂർ റോഡ്: മലവിളപ്പാലത്തിനു സമീപത്തെ തകർച്ച അപകടക്കെണിയാകുന്നു

മാറനല്ലൂർ : അഞ്ചു വർഷം മുൻപ് കോടികൾ ചെലവിട്ട് മാറനല്ലൂർ-പുന്നാവൂർ റോഡിലെ കനാലിനു കുറുകേ വീതിയേറിയ പാലം നിർമിക്കുകയും റോഡ് ഉയരംകൂട്ടി നവീകരിക്കുകയും ചെയ്‌തെങ്കിലും ഇപ്പോൾ ഇതുവഴിയുള്ള യാത്ര ജീവൻ പണയംവെച്ചാണ്. പാലത്തിനു സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നതാണ് നിരന്തരമുള്ള അപകടത്തിന് കാരണമാകുന്നത്. To advertise here, തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കു മുൻപ് റോഡ് ഇടിഞ്ഞുതാഴ്ന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് കുറച്ചു ദൂരം ടാറിട്ട് നവീകരിച്ചിരുന്നു. എന്നാൽ, ടാറിട്ട് നവീകരിച്ചതുകൊണ്ട് പ്രശ്‌നം പരിഹരിക്കാനായിെല്ലന്നും നാട്ടുകാരുടെ പ്രതിഷേധം ഒഴിവാക്കുന്നതിനുവേണ്ടി മാത്രമാണ് കുറച്ചു ദൂരം ടാറിട്ടതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം. പുന്നാവൂർ ഭാഗത്തുനിന്ന് മാറനല്ലൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ടാറിളകാതെതന്നെ റോഡ് താഴ്ന്ന് കിടക്കുന്നതു കാരണം വാഹനങ്ങൾ പാലത്തിലേക്കു കടക്കുമ്പോൾ നിയന്ത്രണംവിട്ടുപോകുന്നു. നിലവിൽ പത്ത് അപകടങ്ങൾ ഇതുവരെ നടന്നു. അപകടത്തിൽപ്പെട്ടതെല്ലാം ഇരുചക്ര വാഹനയാത്രക്കാരാണ്. പാലത്തിലേക്കു കയറുമ്പോൾ ഇടിഞ്ഞുതാഴ്ന്ന ഭാഗം ശ്രദ്ധയിൽപ്പെടാതെ വരുന്നത് കാരണം വാഹനം നിയന്ത്രണംവിട്ട് സമീപത്ത് വീഴുകയാണ് ചെയ്യുന്നത്. അപകടത്തിൽപ്പെട്ടവർക്കെല്ലാം നിസ്സാരമായ പരിക്കേറ്റു. ഇരുചക്ര വാഹനയാത്രക്കാർ ഹെൽമെറ്റ് ധരിച്ചിരുന്നതും വലിയ അപകടം ഒഴിവാക്കാനായി. പാലത്തിനു സമീപം വെള്ളക്കെട്ട് : പാലത്തിനു സമീപം ഒരുവശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. കഴിഞ്ഞദിവസങ്ങളിലുണ്ടായ വേനൽമഴയിൽ റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. പൊക്കംകൂട്ടി മണ്ണിട്ട് ചല്ലി നിരത്തിയ ഭാഗങ്ങളാണ് ഇപ്പോൾ പലയിടത്തും താഴ്ന്നത്. മഴക്കാലമായാൽ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടുകാരണം റോഡ് പൊളിയാൻ സാധ്യതയുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾ അപ്രോച്ച് റോഡ് തകർന്നു : അഞ്ചുവർഷം മുൻപ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടപ്പോൾത്തന്നെ അപ്രോച്ച് റോഡ് തകർന്നിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ റോഡ് തകർന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പാലത്തിനു സമീപത്തുകൂടി കടന്നുപോകുന്ന ജലവിതരണ പൈപ്പ് പൊട്ടിയതാണ് കനാലിന്റെ ബണ്ട് തകർച്ചയ്ക്കു കാരണമായതും അപ്രോച്ച് റോഡ് തകരാനിടയായതും. ഒന്നരവർഷം മുൻപാണ് കനാലിന്റെ ബണ്ട് തകർന്ന ഭാഗം കരിങ്കൽ കെട്ടി ഉയർത്തി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും അപ്രോച്ച് റോഡുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാറനല്ലൂർ-പുന്നാവൂർ റോഡ്: മലവിളപ്പാലത്തിനു സമീപത്തെ തകർച്ച… | Boolokam