പെരുമ്പാവൂർ : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകൾ വളരെ വേഗത്തിൽ വിദ്യാർഥികളിലേക്ക് എത്തിക്കാൻ സാധിക്കാത്തതാണെന്നും ഓട്ടോണമസ് കോളേജുകളുടെ പ്രവർത്തനം ഇതിന് ഒരുപരിധി വരെ പരിഹാരം കൊണ്ടുവരുമെന്നും മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ പറഞ്ഞു. മാറമ്പിള്ളി എം.ഇ.എസ്. കോളേജിന് ഓട്ടോണമസ് പദവി ലഭിച്ചതിന്റെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, കോളേജ് ഗവേണിങ് കൗൺസിൽ ചെയർമാനും സിനിമാ സംവിധായകനുമായ കമൽ ചടങ്ങിൽ മുഖ്യാതിഥിയായി. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.എം. സക്കീർഹുസൈന്റെ അധ്യക്ഷതയിൽ, എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം.എം. അഷ്റഫ്, ട്രഷറർ ഡോ. റഹീം ഫസൽ, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലിഖാൻ, സെക്രട്ടറി എം.ഐ. അബ്ദുൽ ഷെരീഫ്, പ്രിൻസിപ്പൽ പ്രൊഫ. പി.പി. മൻസൂർ അലി, വൈസ് ചെയർമാൻ ബി.എച്ച്. നിസാർ എന്നിവർ പങ്കെടുത്തു. Published: 28 Mar 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാറമ്പിള്ളി എം.ഇ.എസ്. കോളേജിന്റെ ഓട്ടോണമസ് പദവി പ്രഖ്യാപനം
M
MathrubhumiSource Link
about 1 month ago