വീ ഞ്ഞ് എന്നാൽ വെറുമൊരു പാനീയമല്ല, അത് ഇന്ത്യയുടെ മാറുന്ന സംസ്കാരത്തിന്റെയും വളരുന്ന സമ്പദ്‌വ്യവസ്ഥയുടെയും ഭാഗമാണ്. ആഘോഷങ്ങളിലും പാർട്ടികളിലും ഒഴിച്ചുകൂടാനാവാത്ത പാനീയമായി വൈൻ മാറിക്കൊണ്ടിരിക്കെ ആഗോളതാപനം മൂലം വൈൻ ഉൽപ്പാദിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങൾ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് കർഷകർ. വൻവിപണി ലക്ഷ്യമിട്ട് വളർന്നുവന്ന വൈൻ വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഭീഷണി നേരിടുന്നതായി തെളിയിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ നേച്ചറിലാണ് ഇത് സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. To advertise here, ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ വൈൻ വിപണിയ്ക്ക് അസാധാരണമായ വളർച്ചയാണ് ഉണ്ടായത്. 2024-ൽ ഇന്ത്യയിലെ വൈൻ വിപണി 229 ദശലക്ഷം ഡോളർ മൂല്യത്തിലെത്തിയിരുന്നു. ഇത് 2033-ഓടെ 892 ദശലക്ഷം ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം ഈ മുന്നേറ്റത്തിന് തിരിച്ചടിയാകുകയാണ്. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ വൈൻ ഉൽപ്പാദനത്തിന്റെ ഓരോ ഘട്ടത്തെയും സാരമായി ബാധിക്കുന്നുണ്ട്. ക്രമരഹിതമായ മഴ, പെട്ടെന്നുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വേനൽക്കാലത്തിന്റെ ദൈർഘ്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ മുന്തിരികൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞുകാലത്തിന് മുൻപാണ് വിളവെടുപ്പ് നടത്തുന്നതെങ്കിൽ, ഇന്ത്യയിൽ വേനൽക്കാലത്തിന് മുൻപാണ് ഇത് നടക്കുന്നത്. അതിനാൽ, താപനിലയിലുണ്ടാകുന്ന ചെറിയ വർധനവോ കാലവർഷത്തിലുണ്ടാകുന്ന മാറ്റമോ ഒരു വർഷത്തെ മുഴുവൻ വിളയും നശിപ്പിക്കാൻ കാരണമാകും. വൈൻ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളിൽ 90 ശതമാനവും മുന്തിരിയായതിനാൽ, ഈ വിളയ്ക്കുണ്ടാകുന്ന നാശം വ്യവസായത്തെ നേരിട്ട് ബാധിക്കുന്നു. താപനില ഉയരുന്നത് മുന്തിരിയുടെ ഗുണനിലവാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. ചൂട് കൂടുമ്പോൾ മുന്തിരികൾ വേഗത്തിൽ പഴുക്കുകയും അവയിൽ പഞ്ചസാരയുടെ അളവ് അമിതമായി വർധിക്കുകയും ചെയ്യുന്നു. ഇത് വൈനിന്റെ സ്വാഭാവികമായ അസിഡിറ്റി (പുളിപ്പ്) നഷ്ടപ്പെടുത്തുകയും സ്വാദ് കുറയ്ക്കുകയും ചെയ്യുന്നു. ഇതുമൂലം വൈനിൽ ആൽക്കഹോളിന്റെ അളവ് കൂടുന്നു. എന്നാൽ അതിന്റെ തനതായ ഗന്ധവും രുചിയും നഷ്ടപ്പെടുകയും ചെയ്യുന്നു. ഉഷ്ണമേഖലാ പ്രദേശമായ ഇന്ത്യയിലെ മുന്തിരിത്തോട്ടങ്ങൾ ഇതിനോടകം തന്നെ ചൂടുകൂടിയ സാഹചര്യങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ താപനിലയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇന്ത്യയുടെ വൈൻ തലസ്ഥാനമായി അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ നാസിക് ഇപ്പോൾ വരൾച്ച ഭീഷണി നേരിടുകയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സമുദ്രനിരപ്പിൽനിന്ന് 700 മീറ്റർ ഉയരത്തിലാണെങ്കിലും ഭൂമധ്യരേഖയോട് അടുത്തായതിനാൽ പ്രദേശം ഭാവിയിൽ വരൾച്ച നേരിടാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പരമ്പരാഗത വൈൻ മേഖലകൾ പോലും ഈ നൂറ്റാണ്ടോടെ ഇല്ലാതാകുമെന്ന ഭീഷണി നിലനിൽക്കെ, ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന ഇന്ത്യയിലെ മുന്തിരിപ്പാടങ്ങൾ കടുത്ത ചൂടും വരൾച്ചയും നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അതിനാൽ, ചൂടിനെ പ്രതിരോധിക്കുന്ന പുതിയ ഇനം മുന്തിരികൾ കണ്ടെത്തുകയും ശാസ്ത്രീയമായ കൃഷിരീതികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്യേണ്ടത് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. Content Highlights: India's wine market is projected to reach $892 million by 2033., Unpredictable rainfall and heatwaves threaten grape quality and acidity., Rising temperatures lead to excessive sugar levels and loss of flavor., Strategic shift to heat-resistant grape varieties is essential for industry survival. Published: 18 Mar 2026, 04:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാറുന്ന പ്രകൃതിയും നഷ്ടമാകുന്ന രുചിയും; ഇന്ത്യയുടെ വൈൻ വ്യവസായത്തിന് ആഗോളതാപനം ഭീഷണിയാകുന്നു
M
MathrubhumiSource Link
about 2 months ago