പത്തനംതിട്ട : ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികൾ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന സംവാദത്തിലാണ് മൂന്ന് മുന്നണികളും വാദപ്രതിവാദങ്ങൾ ഉന്നയിച്ചത്. യു.ഡി.എഫിനുവേണ്ടി ആന്റോ ആന്റണി എം.പി.യും എൽ.ഡി.എഫിനുവേണ്ടി സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാമും എൻ.ഡി.എ.യ്ക്കുവേണ്ടി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ. സൂരജും പങ്കെടുത്തു. വന്യമൃഗശല്യം, 2018-ലെ പ്രളയം, വികസനം, മത്സരങ്ങളിലെ ഡീൽ എന്നിവയാണ് പ്രധാനമായും വിഷയമായത്. To advertise here, ദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളത്തെ എൽ.ഡി.എഫ്. സർക്കാർ മാറ്റിയതായി രാജു എബ്രഹാം പറഞ്ഞു. എന്നാൽ, ഭരണക്കാർക്കാണ് ദാരിദ്രമില്ലാത്തതെന്നും ജനങ്ങൾ ദാരിദ്ര്യത്തിലാണെന്നും ആന്റോ ആൻറണി തുറന്നടിച്ചു. കേരളത്തിനുവെളിയിൽ പോയാൽ ഒന്നാവുകയും ഇവിടെ പരസ്പരം ചെളിവാരിയെറിയുന്നവരുടെയും തനിനിറം ഇൗ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചറിയുമെന്നും വി.എ. സൂരജ് പറഞ്ഞു. ഇവിടെ ഗുസ്തി അവിടെ ദോസ്ത് എന്നതാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും നയമെന്നും സൂരജ് പരിഹസിച്ചു. പ്രളയത്തിന് ഇടയാക്കിയ മഴ മുന്നറിയിപ്പ് കേന്ദ്രം നൽകാത്തതിനാൽ 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായതെന്ന് രാജു എബ്രഹാം. പ്രളയം കേരളത്തിൽ ചിലർ പണസമ്പാദനത്തിനുള്ള ഉപാധിയായി മാറ്റിയെന്ന് ആന്റോ ആന്റണി. എല്ലാവികസനത്തിനും സഹായം നൽകുകയും അത് വേണ്ടവിധം ഉപയോഗിക്കാതെ രാഷ്ട്രീയപരമായി കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്ന് സൂരജ്. തിരഞ്ഞെടുപ്പിൽ വർഷങ്ങൾക്കു മുൻപ് ഡീൽ തുടങ്ങിവെച്ചത് കോൺഗ്രസ് ആണെന്നായിരുന്നു രാജു എബ്രഹാമിന്റെ വാദം. എൽ.ഡി.എഫും ഡീൽ നടത്തുന്നതായി ആന്റോ ആന്റണി പറഞ്ഞു. കേരളത്തിൽ ഡീൽ നടത്തുന്നത് എൽ.ഡി.എഫും യു.ഡി.എഫും കൂടിയാണെന്നും ബി.ജെ.പി.യെ തോൽപ്പിക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്ന് സൂരജും പറഞ്ഞു. Published: 08 Apr 2026, 01:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
