മാലിന്യ സംസ്‌കരണത്തിൽ നിയന്ത്രണങ്ങൾ കടുപ്പമാകും; പുതിയ നിയമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

മാലിന്യ സംസ്‌കരണത്തിൽ നിയന്ത്രണങ്ങൾ കടുപ്പമാകും; പുതിയ നിയമങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

M
MathrubhumiSource Link
ഇ ന്ത്യയിലെ മാലിന്യ സംസ്‌കരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള 2026-ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. To advertise here, പുതിയ ചട്ടപ്രകാരം, മാലിന്യം ഉത്പാദിപ്പിക്കുന്നവർക്ക് അതിന്റെ സംസ്കരണത്തിലും ഉത്തരവാദിത്തമുണ്ട്. മാലിന്യം ഉത്പാദിപ്പിക്കുന്നവർ വീടുകളിലും സ്ഥാപനങ്ങളിലും വച്ചുതന്നെ ഇവ നിർബന്ധമായും തരംതിരിക്കണം. മുൻപുണ്ടായിരുന്ന രണ്ട് ബിൻ സമ്പ്രദായത്തിന് പകരമായി ഇനി മുതൽ മാലിന്യങ്ങളെ നനഞ്ഞ മാലിന്യം, ഉണങ്ങിയ മാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേർതിരിക്കണം. ഹൗസിങ് സൊസൈറ്റികൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങി കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന മേഖലകളിൽ ശേഖരണത്തിലും സംസ്‌കരണത്തിലും ഉടമസ്ഥർക്ക് നിയമപരമായ ബാധ്യത ഉണ്ടാകും. മാലിന്യശേഖരണം മുതൽ സംസ്‌കരണം വരെയുള്ള ഓരോ ഘട്ടവും ഒരു കേന്ദ്രീകൃത പോർട്ടൽ വഴി ഓൺലൈനായി നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്കും പുതിയ നിയമത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്. മീഥെയ്ൻ വാതക ചോർച്ചയ്ക്കും തീപിടുത്തങ്ങൾക്കും കാരണമാകുന്ന കേന്ദ്രങ്ങൾ ഒഴിവാക്കണം. നിലവിലുള്ള മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യുന്നതിന് സമയബന്ധിതമായ പദ്ധതികളും സർക്കാർ ആലോചനയിലുണ്ട്. വ്യവസായ മേഖലയിൽ, സിമന്റ് പ്ലാന്റുകളും വേസ്റ്റ്-ടു-എനർജി സൗകര്യങ്ങളും ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ (RDF) ഉപയോഗിക്കുന്നത് വർധിപ്പിക്കണം. കൂടാതെ, മലയോര മേഖലകൾക്കും ദ്വീപുകൾക്കും അവരുടെ പ്രത്യേക ഭൂപ്രകൃതിക്ക് അനുയോജ്യമായ വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളിലുള്ള കമ്മിറ്റികൾ നിയമത്തിന്റെ കൃത്യമായ നടത്തിപ്പ് ഉറപ്പാക്കും. അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, ഉറവിടത്തിൽത്തന്നെ മാലിന്യം തരംതിരിക്കാൻ നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത എന്നിവ കാരണം 2016-ലെ നിയമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ കൂടുതൽ ശാസ്ത്രീയമായ രീതിയിലുള്ള പുതിയ നിയമം നടപ്പിലാക്കുന്നത്.  Content Highlights: Transition from 2016 rules to stricter 2026 regulations effective April 1., Mandatory four-way waste segregation at source., Centralized online portal for waste tracking and monitoring., Stricter norms for bulk waste generators and landfills., Increased usage of Refuse Derived Fuel (RDF) in industrial sectors. Published: 31 Mar 2026, 05:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യ സംസ്‌കരണത്തിൽ നിയന്ത്രണങ്ങൾ കടുപ്പമാകും; പുതിയ നിയമ… | Boolokam