മാലിന്യം കുന്നുകൂടി

മാലിന്യം കുന്നുകൂടി

M
MathrubhumiSource Link
കുമ്പളയിൽ പൊറുതിമുട്ടി വിദ്യാർഥികളും സമീപവാസികളും To advertise here, കുമ്പള : മാലിന്യശേഖരം കുന്നുകൂടിയപ്പോൾ ബുദ്ധിമുട്ടിലായി സമീപവാസികളും വിദ്യാർഥികളും. കുമ്പള നഗരത്തിൽ മുൻപ് ഐ.എച്ച്.ആർ.ഡി. കോളേജ് പ്രവർത്തിച്ചിരുന്ന, പഞ്ചായത്തിന്റെതന്നെ കമ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നത്. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യം സൂക്ഷിക്കുന്നതിനും തരംതിരിക്കുന്നതിനുമാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. മാലിന്യം കൃത്യസമയത്ത് നീക്കുന്നില്ല യഥാസമയം ഇത്തരം മാലിന്യം തരംതിരിക്കുന്നതിനോ മാലിന്യം ഏറ്റെടുത്തു കൊണ്ടുപോകുന്ന കമ്പനികൾക്ക് നൽകാനോ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആഴ്ചകളും മാസങ്ങളുമെടുത്താണ് ഇവ പിന്നീട് കയറ്റി അയക്കുന്നത്. ഇതാണ് പരാതിക്കിടയാക്കുന്നത്. റോഡരികിലെ കെട്ടിടത്തിലും പരിസരത്തും മാലിന്യം വാരിവലിച്ചിട്ട നിലയിലാണ്. തൊട്ടടുത്തായി കുമ്പള ഗവ. സീനിയർ ബേസിക് സ്കൂൾ പ്രവർത്തിക്കുന്നു. കുട്ടികൾ വരികയും പോവുകയും ചെയ്യുന്ന പ്രധാന കവാടമാണിത്. കൂടാതെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വിവിധ ഓഫീസുകളും പ്രവർത്തിക്കുന്നു. കേന്ദ്രം മാറ്റണമെന്ന് ആവശ്യം ഹരിതകർമസേനാംഗങ്ങൾ മാലിന്യം തരംതിരിക്കുന്നതിനും കയറ്റി അയക്കുന്നതിനുമുപയോഗിക്കുന്ന കേന്ദ്രം ഇവിടെനിന്ന്‌ മാറ്റണമെന്നാണ് ആവശ്യം. നഗരത്തിലെ ജനത്തിരക്കില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് കേന്ദ്രം മാറ്റണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. അടുത്തക്കാലം വരെ ഐ.എച്ച്.ആർ.ഡി. കോളേജായി പ്രവർത്തിച്ച കെട്ടിടം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് അവർ പറയുന്നത്. Published: 31 Mar 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യം കുന്നുകൂടി — Mathrubhumi | Boolokam | Boolokam