മാലിന്യം തള്ളാനൊരു തോട്

മാലിന്യം തള്ളാനൊരു തോട്

M
MathrubhumiSource Link
കോതമംഗലം : നഗരത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരം അധികാരികൾ കാണുന്നില്ലേ? കുരൂർപാലത്തിന് ചുവട്ടിൽ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള അജൈവമാലിന്യം കെട്ടിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. ഞാൻ സ്കൂളിലേക്ക് നടപ്പാലത്തിലൂടെ പോകുമ്പോൾ യാദൃശ്ചികമായി നോക്കിയപ്പോഴാണ് മാലിന്യക്കൂമ്പാരം കണ്ടത്. അത് കണ്ടപ്പോൾ തന്നെ വളരെ വേദനയും അമർഷവും തോന്നി. To advertise here, പാലത്തിന്റെ ഇരുവശത്തുനിന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്നുണ്ട്. ഒരു ജലസ്രോതസിനെ മാലിന്യം തള്ളി എങ്ങനെ നശിപ്പിക്കാമെന്നുള്ളതിന്റെ നേർക്കാഴ്ച. പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ നിയമനടപടിയെടുക്കുന്നവർ ഒഴുക്ക് നിലച്ചുകിടക്കുന്ന തോട്ടിൽ മാലിന്യം തള്ളിയവരെ കണ്ടെത്തുന്നില്ല. ഒരുദിവസം കൊണ്ടുണ്ടായതല്ല ഇത്. നഗരത്തിലെ സർവവിധ മാലിന്യങ്ങളും തള്ളാനുള്ള ഇടമായി തോടിനെ മാറ്റിയിരിക്കുകയാണ്. ആളുകൾ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ അധികൃതർ തയ്യാറാകണം. കുരൂർത്തോട് നാടിന്റെ ജീവനാഡിയാണ്. തോടിന്റെ സംരക്ഷണം നാട്ടുകാരുടെ ഉത്തരവാദിത്വമാണ്. മാലിന്യം തോടിന്റെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും അപകടകരമാണ്. വലിച്ചെറിയൽ സംസ്കാരം ഇല്ലാതാക്കാൻ നമ്മുടെ മനോഭാവമാണ് ആദ്യം മാറ്റേണ്ടത്. പാഴ് പ്ലാസ്റ്റിക് ഹരിത കർമസേനയ്ക്ക് കൈമാറണം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനും പുനരുപയോഗിക്കാനും ശരിയായ രീതിയിലുള്ള മാലിന്യസംസ്കരണം ഉറപ്പാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും നമ്മൾ മനസ്സുവയ്ക്കണം. അങ്ങനെ ചെയ്താൽ മാത്രമേ നമ്മുടെ നാട് വൃത്തിയും ആരോഗ്യവും ഉള്ളതായിരിക്കൂ. Published: 21 Mar 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യം തള്ളാനൊരു തോട് — Mathrubhumi | Boolokam | Boolokam