മാന്നാർ : ചാങ്ങയിൽ ജങ്ഷൻ-കൊറ്റാർകാവ് ക്ഷേത്രം റോഡിൽ വർഷങ്ങളായി നിലനിന്നിരുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. റോഡിന് ഇരുവശവും കാടുപിടിച്ചു കിടന്നിരുന്ന ഭാഗങ്ങൾ വൃത്തിയാക്കിയ ശേഷമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. വാർഡ് മെമ്പറുടെ അഭ്യർഥനപ്രകാരം സമീപവാസികളായ ശശിധരൻ തുഷാര, രാമകൃഷ്ണ കൈമൾ ചെറുവള്ളേത്ത്, രാമചന്ദ്രൻ ചാങ്ങയിൽ, ഗോവിന്ദപ്പിള്ള ചക്കാലേത്ത് എന്നിവർ നൽകിയ 70,000 രൂപ ഉപയോഗിച്ചാണ് നാല് ക്യാമറകൾ സജ്ജീകരിച്ചത്. To advertise here, ക്യാമറകളുടെ ഉദ്ഘാടനം മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ് നിർവഹിച്ചു. വാർഡ് മെമ്പർ സേതുലക്ഷ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം കലാധരൻ കൈലാസം എന്നിവർ പങ്കെടുത്തു. Published: 15 Mar 2026, 02:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാലിന്യം തള്ളുന്നവരേ നിങ്ങൾ ഇനി കുടുങ്ങും
M
MathrubhumiSource Link
about 2 months ago