പകർച്ചവ്യാധി ഭീഷണിയിൽ കൂത്താട്ടുകുളം To advertise here, കൂത്താട്ടുകുളം : വേനൽ കടുത്തതോടെ നീരൊഴുക്കില്ലാതെ മാലിന്യമടിഞ്ഞ നിലയിലാണ് കൂത്താട്ടുകുളം ചന്തത്തോട്. കാടു മൂടിക്കിടക്കുന്നതിനാൽ അപകടസാധ്യതയും ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളിലെ ഓടകളിൽനിന്നെത്തുന്ന മലിനജലവും കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള ഖര മാലിന്യമാണ് തോട്ടിലുള്ളത്. മാലിന്യം അടിഞ്ഞുകൂടിയതുമൂലം രോഗാണുക്കളും ദുർഗന്ധവും പടരുന്നതാണ് ഭീഷണിയാകുന്നത്. വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയുയരുന്നുണ്ട്. എം.വി.ഐ.പി. പാലക്കുഴ അമ്പലംകുന്നിൽനിന്നും ലീഡിങ് ചാനൽവഴി വെള്ളം എത്തിച്ചായിരുന്നു കടുത്ത വേനലിൽ തോട്ടിൽ നീരൊഴുക്ക് വർധിപ്പിച്ചിരുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾക്കും മൂന്നാംവിളയായി പയർ, വെള്ളരി, ചീര കൃഷിചെയ്യുന്ന കർഷകർക്കും ഗുണകരമായിരുന്നു. നഗരസഭാ ഭരണസമിതി പദ്ധതികൾ സമയബന്ധിതമായി ഏറ്റെടുക്കാൻ തയ്യാറാകാത്തതിൽ നഗരസഭ എൽ.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചു.ജയന്തി പാലത്തിന് സമീപം ചേർന്ന പ്രതിഷേധയോഗം നഗരസഭാ പ്രതിപക്ഷ നേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഷാജി ജോർജ്, ബേബി തോമസ്, പി.എം. ഷൈൻ, ഷീബ രാജു, കൃഷ്ണ ശ്യാം, ബിൻസി ബിജോ, സലീമ മനോജ് എന്നിവർ സംസാരിച്ചു. Published: 23 Apr 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
