മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറുമോ ഏനാത്ത് ചന്ത

മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറുമോ ഏനാത്ത് ചന്ത

M
MathrubhumiSource Link
ഏനാത്ത് : ഏഴംകുളം പഞ്ചായത്തിന്റെ ഏനാത്തെ ചന്ത ഇപ്പോൾ മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്. ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാൻ കൊണ്ട് സൂക്ഷിക്കുന്ന ഇടമായി മാറ്റുകയാണ് ഇപ്പോൾ ഇവിടം. സൗകര്യപ്രദമായി മറ്റു സ്ഥലങ്ങൾ ലഭിക്കാത്തതിനാലാണ് ഇവിടെ കൊണ്ടുവെയ്ക്കുന്നതെന്നാണ് വിവരം. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിന്റെ എം.സി.എഫ്. കേന്ദ്രത്തിനുവേണ്ടി സ്ഥലം നോക്കുന്നുണ്ടെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ, മാലിന്യം സൂക്ഷിക്കാൻ ഉപയോഗപ്പെടുത്തുന്നതിന് പകരം ചന്ത നവീകരിച്ച് പഴയപോലെ സജീവമാക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഒരുകാലത്ത് വലിയ ആൾ തിരക്കുണ്ടായിരുന്ന ഇടമാണ് ഏനാത്ത് ചന്ത. കൃത്യമായ മേൽനോട്ടമോ നവീകരണ പ്രവർത്തനങ്ങളോ ഇല്ലാതെയാണ് ചന്ത ശോചനീയാവസ്ഥയിലായത്. To advertise here, മാലിന്യ സംസ്കരണമാണ് ഏറ്റവും വലിയ പ്രശ്നം. ചന്തയിലെ ജൈവമാലിന്യ സംസ്കരണവും അവിടേക്കുള്ള വൈദ്യുതി ഉത്പാദനത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു. അത് തകരാറിലായതിനുശേഷം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏഴുലക്ഷംരൂപാ ചെലവിൽ തുമ്പൂർമുഴി മാതൃകയിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചു. എന്നാൽ, ഇതിന്റെയും പ്രവർത്തനം നടന്നില്ല. ചന്തയിലെ മാത്രമല്ല ഏനാത്ത് കവലയിലെ മുഴുവൻ ജൈവമാലിന്യങ്ങൾ സംസ്കരിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത് പണിഞ്ഞിരുന്നത്. മഴയായാൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ചന്തയ്ക്ക് ചുറ്റും. മുമ്പ് മാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് ലഭിച്ചിരുന്ന വൈദ്യുതി ഉണ്ടായിരുന്നു, ഇപ്പോഴതില്ല. കംഫർട്ട് സ്റ്റേഷനുള്ളതും വെള്ളമില്ലാതെ ഉപയോഗശൂന്യമായി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ വൈകുന്നേരങ്ങളിൽ ഷെഡിനുള്ളിലുണ്ടായിരുന്ന മീൻ കച്ചവടവുമെല്ലാം ഇവിടുന്ന് മാറി. പഞ്ചായത്ത് ഭരണസമിതി ഏനാത്ത് ചന്തയുടെ നവീകരണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. Published: 01 Apr 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യം സൂക്ഷിക്കാനുള്ള ഇടമായി മാറുമോ ഏനാത്ത് ചന്ത — Mathr… | Boolokam