മാലിന്യക്കുളമായി നമ്പിക്കുളം

മാലിന്യക്കുളമായി നമ്പിക്കുളം

M
MathrubhumiSource Link
പന്തീരാങ്കാവ് : വലിയ പ്രതീക്ഷകളുമായി രണ്ടരവർഷം മുൻപ്‌ നവീകരിച്ച കൊടൽ നടക്കാവ് നമ്പിക്കുളം മാലിന്യംനിറഞ്ഞ് ഉപയോഗശൂന്യമായി. കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് നമ്പിക്കുളം നവീകരിച്ചത്. 2023 ഒക്ടോബർ 21-ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് ‘ജലമയൂരം’ എന്ന് പേരിട്ട കുളവും വിശ്രമ കേന്ദ്രവും ഉദ്ഘാടനംചെയ്തത്. To advertise here, ദേശീയപാത വന്നതോടെ കുളത്തിന്റെ സാധ്യതകൾ നിലച്ചിരുന്ന കുളം നിർമിക്കുമ്പോൾ തന്നെ മഴക്കാലത്ത് ഒന്നോ രണ്ടോ മാസം മാത്രമാണ് പരമാവധി കുളം ഉപയോഗിക്കാൻ കഴിയുക എന്ന് അധികൃതർക്ക് അറിയാമായിരുന്നു. എന്നിട്ടും ലക്ഷങ്ങൾ പാഴാക്കുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ മാലിന്യംനിറഞ്ഞ് കുളവും വിശ്രമകേന്ദ്രവും ഉപയോഗശൂന്യമായിരുന്നു. ദിവസങ്ങൾ മാത്രമാണ് നീന്തൽ സാധ്യമായത്. സമീപത്തുള്ള മരങ്ങളിൽനിന്ന് ഇലകൾവീണ് അഴുകിയ നിലയിലാണ് ഒഴുക്കില്ലാത്ത വെള്ളം. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ വലിച്ചെറിയാനും തുടങ്ങിയിട്ടുണ്ട്. ഇതോടെ നീരുറവകൾ പൊതുവെ കുറഞ്ഞതും ഒഴുക്കില്ലാത്തതുമായ കുളം മലിനജലക്കെട്ടായി മാറിയിട്ടുണ്ട്. കുളത്തിെൻറ സംരക്ഷണത്തിനായി 15 അംഗ പരിപാലനകമ്മിറ്റി ഉണ്ടെങ്കിലും ഇപ്പോൾ ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്ന അവസ്ഥയാണ്. വലിയ ചുറ്റുമതിലും കവാടവുമുള്ള കൊതുകുവളർത്തൽ കേന്ദ്രമായി തുടരാനാണോ നമ്പിക്കുളത്തിന്റെ വിധി എന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. Published: 14 Mar 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലിന്യക്കുളമായി നമ്പിക്കുളം — Mathrubhumi | Boolokam | Boolokam