എഴുകോൺ : വാളായിക്കോട് ഇടയ്ക്കിടം റോഡ് മാലിന്യക്കൂമ്പാരമാകുന്നു. മാലിന്യം നിറഞ്ഞതോടെ പ്രദേശത്തുകൂടി മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. ഇടയ്ക്കിടത്തുനിന്ന് പെട്ടെന്ന് എഴുകോണിലെത്താൻ കഴിയുന്ന പ്രധാന റോഡാണിത്. നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡിന് ഇരുവശത്തും മാലിന്യങ്ങൾ ചക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിത്തള്ളിയ നിലയിലാണ്. To advertise here, വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങളും കുട്ടികളുടെ സ്നഗ്ഗിയടക്കമുള്ളയും തെരുവുനായ്ക്കൾ കടിച്ചുകീറി റോഡിലിട്ടിരിക്കുന്ന നിലയിലാണ്. അസഹനീയമായ ദുർഗന്ധം കാരണം കാൽനടയാത്രക്കാർ പോലും ഇതുവഴി വരാറില്ല. പ്രദേശത്ത് തെരുവുനായശല്യവും രൂക്ഷമാണ്. എഴുകോൺ, കരിയപ്ര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇരു പഞ്ചായത്തധികൃതരും ഇതു ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിരവധിത്തവണ പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവുനായശല്യം കാരണം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്. അടിയന്തരമായി മാലിന്യം തള്ളുന്നതിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. Published: 18 Apr 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാലിന്യക്കൂമ്പാരമായി ഇടയ്ക്കിടം വാളായിക്കോട് റോഡ്
M
MathrubhumiSource Link
22 days ago