പൂവാർ : പൂവാർ ഗ്രാമപ്പഞ്ചായത്തിലെ പരപ്പൻകുളം പഞ്ചായത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു. ഒരുവശത്ത് കൈയ്യേറ്റം. രാത്രിയായാൽ മാലിന്യനിക്ഷേപ കേന്ദ്രം ഇതാണ് കുളത്തിന്റെ ഇന്നത്തെ അവസ്ഥ. ഒഴുക്ക് നിലച്ച് പായലും മാലിന്യവും നിറഞ്ഞ് കുളം ഉപയോഗശൂന്യമായതോടെ കുളത്തെ ആശ്രയിച്ചിരുന്ന പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ നിരാശരാണ്. മലിനജലം കെട്ടിക്കിടക്കുന്ന കുളത്തിൽ ഇറങ്ങാൻപോലും പ്രദേശവാസികൾ മടിക്കുന്ന നിലയാണിപ്പോൾ. To advertise here, ദുർഗന്ധമയമായ കുളം പ്രദേശത്തെ ജനങ്ങൾക്കാകെ ദുരിതമായി മാറിയിട്ട് വർഷങ്ങളായി. എന്നാൽ കുളം വൃത്തിയാക്കി സംരക്ഷിക്കാനുള്ള യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. പഞ്ചായത്തിലെ കല്ലിംഗവിളാകം, ശൂലംകുടി, ചെക്കടി തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കുളിക്കാനും ശുദ്ധജലത്തിനും കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. വേനൽക്കാലത്ത് വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ കുളിക്കാനും കൃഷിക്കായി ജലം ശേഖരിക്കാനും കുളത്തെ ആശ്രയിച്ചിരുന്നു. എല്ലാക്കാലത്തും ജലസമൃദ്ധമായിരുന്നു പരപ്പൻകുളം. കുളത്തെ സംരക്ഷിക്കാനുള്ള നടപടികൾ ഇല്ലാതായതോടെ കുളത്തിന്റെ വശങ്ങൾ മുഴുവൻ കൈയ്യേറ്റഭീഷണിയിലുമാണ്. പലരും കുളം ഉൾക്കൊള്ളുന്ന ഭാഗങ്ങൾ നികത്തി സ്വന്തംഭൂമിയോടു ചേർത്തു. ഇത് കുളത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുന്നു. കുളത്തിലെ വെള്ളം പുറത്തേക്കൊഴുകിയിരുന്ന ചാലുകളും കൈയ്യേറ്റക്കാർ മൂടിയ നിലയിലാണിപ്പോൾ. അതിനാൽ വെള്ളം ഒഴുക്ക് നിലച്ച് കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധവും ഉയരുന്നു. ഇത് പ്രദേശത്തെ ജനങ്ങൾക്കാകെ ആരോഗ്യഭീഷണിയും ഉയർത്തുന്നു. നേരത്തെ കുളത്തിൽ ജലം നിറഞ്ഞിരുന്നപ്പോൾ ചുറ്റുപാടുമുള്ള കിണറുകളും ജലസമൃദ്ധമായിരുന്നു. കുളം ഉപയോഗശൂന്യമായതോടെ പ്രദേശത്താകെ കുടിവെള്ളക്ഷാമവും രൂക്ഷമാവുന്നു. Published: 18 Apr 2026, 01:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാലിന്യനിക്ഷേപം വ്യാപകം;ഉപയോഗിക്കാനാവാതെ പരപ്പൻകുളം
M
MathrubhumiSource Link
22 days ago