ഏഴംകുളം : വ്യാപകമായ മാലിന്യം തള്ളൽ കാരണം രൂക്ഷഗന്ധം സഹിച്ച് വഴി നടക്കേണ്ട ബുദ്ധിമുട്ടിൽ നാട്ടുകാർ. ഏഴംകുളത്തുനിന്ന് പറക്കോട് അമൃത ബോയ്സ് എച്ച്.എസിന്റെ സമീപത്തേക്ക് പോകുന്ന മുണ്ടക്കൽപ്പടി റോഡിലാണ് പ്രശ്നം. റോഡ് വശത്ത് ചാക്ക് കണക്കിനാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ഇവിടെ അടൂർ നഗരസഭ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റുമാണ് മാലിന്യം കൊണ്ടിടുന്നത്. To advertise here, ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ കിടന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ നായ്ക്കൾ ഇവിടെ കൂട്ടമായി തമ്പടിച്ചിട്ടുണ്ട്. മാസങ്ങളായി ഇതേ അവസ്ഥ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ നായ്ക്കളുടെ ശല്യം കാരണം ധൈര്യപൂർവം ഇതുവഴി നടന്നുപോകാൻ സാധിക്കുന്നില്ലെന്ന് പ്രദേശത്തുള്ളവർ പറയുന്നു. മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി വ്യക്തമാക്കുന്ന ബോർഡ് മിനി എം.സി.എഫിൽ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും വകവയ്ക്കാതെയാണ് മാലിന്യനിക്ഷേപം. ഇവിടെ അധികം വീടുകളും വെളിച്ചവും ഇല്ലാത്തതാണ് മാലിന്യം തള്ളുന്നവർക്ക് സൗകര്യമായത്. മിനി എം.സി.എഫ്. ഇവിടെനിന്ന് മാറ്റി സ്ഥലം വൃത്തിയാക്കിയാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. Published: 07 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാലിന്യപ്രശ്‌നം അതിരൂക്ഷം, മൂക്ക് പൊത്താതെ വഴി നടക്കാനാവില്ല
M
MathrubhumiSource Link
about 1 month ago