മാലുമേൽ ഭഗവതിക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

മാലുമേൽ ഭഗവതിക്ഷേത്രത്തിൽ ഉത്സവം തുടങ്ങി

M
MathrubhumiSource Link
കരുനാഗപ്പള്ളി : മാലുമേൽ ഭഗവതിക്ഷേത്രത്തിൽ മേടവിഷു ഉത്സവം തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് ആറിന് മാലുമേൽ സാന്ത്വനം പരിപാടി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ചികിത്സാസഹായവിതരണവും അദ്ദേഹം നിർവഹിച്ചു. സിനിമാതാരം അജയകുമാർ (ഗിന്നസ് പക്രു) കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. തുടർന്ന് കഥാപ്രസംഗം അരങ്ങേറി. To advertise here, മാലുമേൽ ദേവസ്വം പ്രസിഡന്റ് തഴവ ബിജു അധ്യക്ഷത വഹിച്ചു. ദക്ഷിണ ക്ഷേത്ര പ്രമുഖ ശൈക്ഷിക് മഹാസംഘ് പി.എസ്. ഗോപകുമാർ ആധ്യാത്മികപ്രഭാഷണം നടത്തി. മാലുമേൽ ദേവസ്വം സെക്രട്ടറി വി. വിശ്വംഭരൻ, ജോയിന്റ് സെക്രട്ടറി അജി മൂർത്തി വിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളിയാഴ്ച മാലുമേൽ സൈനികക്കൂട്ടായ്മ നടത്തുന്ന ഉത്സവപരിപാടി. രാത്രി എട്ടിന് ഗാനമേള. ശനിയാഴ്ച വൈകീട്ട് മൂന്നിന് വാദ്യവിദ്യാപീഠം മാലുമേൽ നടത്തുന്ന പഞ്ചാരി-തായമ്പക അരങ്ങേറ്റം. തുടർന്ന് മെഗാ പഞ്ചാരിമേളം. കൈരളി ഫുട്ബോൾ ക്ലബ് നടത്തുന്ന ഉത്സവപരിപാടിയുടെ ഭാഗമായി രാത്രി എട്ടുമുതൽ ഗാനമേള. Published: 03 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാലുമേൽ ഭഗവതിക്ഷേത്രത്തിൽ ഉത്സവം തുടങ്ങി — Mathrubhumi | Bo… | Boolokam