മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

M
MathrubhumiSource Link
മാവേലിക്കര : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഈവർഷത്തെ ഉത്സവത്തിന് വെള്ളിയാഴ്ച രാവിലെ തന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠം രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. ചെറുതലമഠം എസ്. കേശവൻ നമ്പൂതിരി, വെള്ളിമന ഇല്ലം ശങ്കരൻ നമ്പൂതിരി, ഇലവുങ്കൽ ഇല്ലം ജിതീഷ്, ചെറുമണ്ണില്ലം പ്രദീപ് എസ്. നമ്പൂതിരി എന്നിവർ സഹകാർമികരായി. To advertise here, രണ്ടാം ഉത്സവദിനമായ ശനിയാഴ്ച രാത്രി അരങ്ങേറിയ ദക്ഷയാഗം കഥകളികാണാൻ ഒട്ടേറെ ആസ്വാദകരെത്തിയിരുന്നു. മൂന്നാം ഉത്സവദിനമായ ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീബലി, വൈകീട്ട് അഞ്ചിനും രാത്രി ഒൻപതിനും തിരുവാതിര, രാത്രി ഏഴിന് ഭജൻസ്, 10.30-ന് നിഴൽക്കുത്ത് കഥകളി എന്നിവ നടക്കും. പന്നിശ്ശേരി നാണുപിള്ളയാണ് നിഴൽക്കുത്ത് കഥകളിയുടെ രചയിതാവ്. കലാമണ്ഡലം ശ്രീകുമാർ, ഫാക്ട് മോഹനൻ, കലാമണ്ഡലം ബാലകൃഷ്ണൻ, മധു വാരണാസി തുടങ്ങിയവർ അരങ്ങിലെത്തും. കലാമണ്ഡലം സജീവനും സംഘവും സംഗീതത്തിലും കലാമണ്ഡലം ശ്രീകാന്ത് വർമ, കലാമണ്ഡലം അജി കൃഷ്ണൻ തുടങ്ങിയവർ മേളത്തിലും പിന്നണിയേകും. Published: 05 Apr 2026, 01:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി… | Boolokam