മാവേലിക്കര സെയ്ന്റ് ജോസഫ് റോമൻ കത്തോലിക്ക ദേവാലയം ശതാബ്ദിനിറവിൽ

മാവേലിക്കര സെയ്ന്റ് ജോസഫ് റോമൻ കത്തോലിക്ക ദേവാലയം ശതാബ്ദിനിറവിൽ

M
MathrubhumiSource Link
മാവേലിക്കര : 1927-ൽ കൊല്ലം രൂപതാധ്യക്ഷനായിരുന്ന ഡോ. അലോഷ്യസ് മരിയ ബെൻസിഗർ സ്ഥാപിച്ച മാവേലിക്കര കല്ലുംപുറം സെയ്ന്റ ജോസഫ് ദേവാലയം ശതാബ്ദിനിറവിൽ. ഒരുവർഷംനീളുന്ന ശതാബ്ദിയാഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന ആംഗ്ലോ ഇന്ത്യൻ സമൂഹവും ബ്രിട്ടീഷുകാരും അക്കാലത്ത് ആരാധന നടത്തിയിരുന്നത് ഈ ദേവാലയത്തിലാണ്. ഫാ. ജോൺ ഡബ്ല്യു എഫ്. റിബേറോ ആയിരുന്നു പ്രഥമ വികാരി. To advertise here, മാവേലിക്കരയിൽ അക്കാലത്ത് ഒട്ടേറെ ആംഗ്ലോ ഇന്ത്യൻ കുംടുംബങ്ങളുണ്ടായിരുന്നു. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും പിൻതുടർച്ച അവകാശപ്പെടുന്ന കുടുംബങ്ങൾ അക്കാലത്ത് മാവേലിക്കരയിലെ കൗതുകക്കാഴ്ചയായിരുന്നു. ദീർഘകാലം ഇംഗ്ലീഷിലായിരുന്നു ഇവിടെ ആരാധനാക്രമങ്ങൾ നടന്നിരുന്നത്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമേ ബ്രിട്ടീഷുകാരോടൊപ്പം നാടുവിട്ടുള്ളൂ. ഭൂരിപക്ഷം വരുന്ന ആഗ്ലോ ഇന്ത്യൻ സമൂഹം ഇന്ത്യൻ ദേശീയ മുഖ്യധാരയിൽ ചേർന്ന്‌ ഈ നാട്ടിൽ തുടർന്നു ജീവിച്ചവരാണ്. ഇന്ന് വളരെ ചെറിയൊരു ആംഗ്ലോ ഇന്ത്യൻ സമൂഹം റോമൻ കാത്തലിക് വിശ്വാസദീപ്തിയിൽ ഇവിടെ അവശേഷിക്കുന്നു. ശതാബ്ദിയാഘോഷങ്ങൾക്ക് വികാരി ഫാ. ഷാനി ഫ്രാൻസിസ് പതാക ഉയർത്തുന്നതോടെ തുടക്കമാകും. വചനപ്രഘോഷണങ്ങളുടെ ഉദ്ഘാടനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത 22-നു നിർവഹിക്കും. കാരുണ്യപ്രവർത്തനങ്ങൾ, നവീകരണ ധ്യാനം, എക്യൂമിനിക്കൽ കൺവെൻഷൻ, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ നടക്കും. ആഘോഷപരിപാടികളുടെ സമാപനം കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ മുല്ലശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ 2027 മാർച്ച് 19-ന് നടക്കും. Published: 18 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാവേലിക്കര സെയ്ന്റ് ജോസഫ് റോമൻ കത്തോലിക്ക ദേവാലയം ശതാബ്ദിനി… | Boolokam