മാസും വൈബും പോരാ; കലയ്ക്ക് ഉള്ളടക്കവും വേണം-ഗായത്രി വർഷ

മാസും വൈബും പോരാ; കലയ്ക്ക് ഉള്ളടക്കവും വേണം-ഗായത്രി വർഷ

M
MathrubhumiSource Link
പയ്യന്നൂർ : കലയ്ക്ക് മാസും വൈബും ആൾക്കൂട്ടവും മാത്രം പോരെന്നും ഉള്ളടക്കം വേണമെന്നും നടിയും ആക്ടിവിസ്റ്റുമായ ഗായത്രി വർഷ പറഞ്ഞു. നന്മയുടെ (നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്‌സ്) ഉപവിഭാഗമായ സർഗവനിത സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിനിമ ഒരു കലയാണ്. എന്നാൽ ആത്യന്തികമായ ലക്ഷ്യം പണം നേടലാണെന്നും അവർ പറഞ്ഞു. To advertise here, പയ്യന്നൂർ നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും നന്മ-സർഗവനിതാ സംസ്ഥാന പ്രസിഡന്റമായ സി. രമാദേവിയെ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ എം. പ്രസാദ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. പ്രദീപൻ, വാർഡ് കൗൺസിലർമാരായ കെ.വി. മോഹനൻ, എ.കെ. ശ്രീജ, ദിവ്യ കരിപ്പത്ത്, എൻ.വി. സുമ, നന്മ നന്മ-സർഗവനിതാ സംസ്ഥാന സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, ജില്ലാ സെക്രട്ടറി കെ.വി. മേഹനൻ, സംഘാടകസമിതി കൺവീനറും നന്മ-സർഗവേദി സംസ്ഥാന കമ്മറ്റി അംഗവുമായ പി. ഉമാദേവി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ നന്മ-സർഗവനിതാ സംസ്ഥാന പ്രസിഡന്റ് സി. രമാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജലജ മാങ്ങാട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീലാമണി, നന്മ സംസ്ഥാന പ്രസിഡന്റ് വിത്സൺ സാമുവൽ, സംസ്ഥാന ജനറൽ സെക്രട്ടറി സേവ്യർ പുൽപ്പാട്ട്, രവി കേച്ചേരി, കലാമണ്ഡലം സത്യവ്രതൻ, അജിത്കുമാർ ഗോതുരുത്ത്, എം.ടി. അന്നൂർ, വി.ടി.കെ. കണ്ടോത്ത്, പി.എം. സുജയ എന്നിവർ സംസാരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാസും വൈബും പോരാ; കലയ്ക്ക് ഉള്ളടക്കവും വേണം-ഗായത്രി വർഷ — M… | Boolokam