മയ്യഴി : വിശുദ്ധ അമ്മത്രേസ്യയുടെ തീർഥാടന കേന്ദ്രമായ മാഹി ബസ്സിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തുടക്കമായി. ബസലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് പതാക ഉയർത്തി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും നടത്തി. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും ഫാ. ബിബിൻ ബെന്നറ്റ് മുഖ്യകാർമികത്വം വഹിച്ചു. To advertise here, ബുധനാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാൾ തിരുകർമങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. തിരുനാൾദിനമായ വ്യാഴാഴ്ച രാവിലെ 10-ന് ജപമാലയും 10.30-ന് തിരുനാൾ സാഘോഷ ദിവ്യപൂജയും തുടർന്ന് പ്രദക്ഷിണവും നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും. തിരുകർമങ്ങൾക്ക് ഫാ. ജോർജ് മാത്യു (ജോമോൻ) ചെമ്പകശ്ശേരിയിൽ മുഖ്യകാർമികത്വം വഹിക്കും. Published: 18 Mar 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാഹി ബസിലിക്കയിൽ യൗസേപ്പിതാവിന്റെ തിരുനാൾ തുടങ്ങി
M
MathrubhumiSource Link
about 2 months ago