ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ മുന്നിൽ കണ്ടാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സൈനിക വൃത്തങ്ങൾ തസ്‌നിം (Tansim) വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഹോർമുസ് കടലിടുക്കിൽ അനാവശ്യ ഇടപെടൽ നടത്തിയാൽ അത് അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള തിരിച്ചടികൾക്ക് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. To advertise here, ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനാലുമായും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബാബ് അൽ മാൻഡേബ് അഥവാ മാൻഡേബ് കടലിടുക്ക്. അറബിക് ഭാഷയിൽ ഇതിന്റെ അർത്ഥം " കണ്ണുനീരിന്റെ കവാടം " (Gate of Tears) എന്നാണ്. അപകടം പിടിച്ച നാവിക പാതയായതിനാലാണ് ഈ പേര് വന്നത്. ആഗോള സമുദ്രപാതയിലെ സുപ്രധാന മേഖലയാണ് ഈ കടലിടുക്ക്. ഇത് തടസ്സപ്പെട്ടാൽ സൂയസ് കനാൽ കടന്നുവരുന്ന കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാനാകാതെ വരും. ആഗോളതലത്തിൽ സമുദ്രമാർഗ്ഗമുള്ള ചരക്ക് കയറ്റുമതി, പ്രത്യേകിച്ച് അസംസ്‌കൃത എണ്ണ, ഇന്ധനം എന്നിവയ്ക്കുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നാണിത്. മൊത്തം കടൽമാർഗം വ്യാപാരം ചെയ്യുന്ന എണ്ണയുടെ 12 ശതമാനവും എൽഎൻജി വ്യാപാരത്തിന്റെ 8 ശതമാനവും ബാബ് അൽ-മന്ദേബ് വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടാകുന്ന ഏതൊരു തടസവും നിരവധി രാജ്യങ്ങളെ നേരിട്ട് ബാധിക്കും. മെഡിറ്ററേനിയൻ കടലിൽ നിന്ന് സൂയസ് കനാൽ വഴി ചെങ്കടലിൽ പ്രവേശിക്കുന്ന കപ്പലുകൾ ഈ കടലിടുക്ക് കടന്നുവേണം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കുന്നത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും വരുന്ന കപ്പലുകൾക്ക് സൂയസ് കനാൽ കടക്കണമെങ്കിൽ ബാബ് അൽ-മന്ദാബ് വഴി കടന്നുപോയേ തീരൂ. ലോക വ്യാപാരത്തിന്റെ ഏകദേശം 10% മുതൽ 12% വരെ ഈ ചെറിയ കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും (LNG) യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തിക്കുന്ന പ്രധാന പാതയാണിത്. പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിൽ ഇതിലൂടെ കടന്നുപോകുന്നു. ഈ പാത തടസ്സപ്പെട്ടാൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഈ മേഖലയിൽ ശക്തമായ ഭീഷണി ഉയർത്താൻ തങ്ങൾക്ക് കഴിവുണ്ടെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും ഇറാൻ മടിച്ചേക്കില്ല. മുമ്പും ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസാ യുദ്ധ സമയത്ത് ഹൂതികൾ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഹോർമുസിന് പുറമെ ഈ കടലിടുക്കിലും തടസ്സങ്ങളുണ്ടാകുന്നത് ലോകത്തെ ആകെ ബാധിക്കും. ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം നിലവിൽ ഇറാൻ തടസ്സപ്പെടുത്തിയിരിക്കുകയാണ് . ഇത് ആഗോള ഊർജ്ജ വിപണിയെയും വിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ സുഹൃദ് രാജ്യങ്ങൾക്കായി കടലിടുക്ക് ഇറാൻ തുറന്നിട്ടുണ്ട്. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈലുകൾ, ഡ്രോണുകൾ, മൈനുകൾ എന്നിവ കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം സങ്കീർണ്ണമാക്കുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. Content Highlights: Iran threatens to close the Bab al-Mandab Strait in response to military pressure., The strait is a critical artery for 12% of global oil trade and 8% of LNG trade., Closure would disrupt shipping routes connecting Asia and Europe via the Suez Canal., Iran potentially utilizing Houthi rebels to disrupt commercial maritime traffic., Global energy markets are already strained due to ongoing tensions in the Hormuz Strait. Published: 26 Mar 2026, 02:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മാൻഡേബ് കടലിടുക്കിൽ ഇടപെടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പുതിയ യുദ്ധമുന്നണി, അടുത്ത വെല്ലുവിളി
M
MathrubhumiSource Link
about 1 month ago