മാർത്താണ്ഡവർമ നടപ്പാലം ഇരുട്ടിൽ

മാർത്താണ്ഡവർമ നടപ്പാലം ഇരുട്ടിൽ

വഴിവിളക്ക് സംവിധാനങ്ങൾ മോഷണം പോയെന്ന് ബി.ജെ.പി. To advertise here, ആലുവ : ആലുവ മാർത്താണ്ഡവർമ പുതിയപാലത്തിലെ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ സമൂഹവിരുദ്ധർ ബൾബ് ഉൾപ്പെടെ ഊരിക്കൊണ്ടു പോയെന്ന് ബി.ജെ.പി. ആരോപിച്ചു. ആഴ്ചകളായി നടപ്പാത ഇരുട്ടുമൂടി കിടക്കുകയാണ്. നഗരസഭ ഇതിനെതിരേ പരാതി നൽകുകയോ ഈ വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. എറണാകുളം ഭാഗത്തേക്ക് പോകുന്നവരും തോട്ടയ്ക്കാട്ടുകര ഭാഗത്തേക്ക് തിരിച്ചുവരുന്നവരും ഈ നടപ്പാതയാണ് ഉപയോഗിക്കുന്നത്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചം ഇല്ലാത്തതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വളരെയധികം ദുരിതമാണ് അനുഭവിക്കുന്നത്. ആലുവ പാലത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കു മൂലം ഓട്ടോറിക്ഷകൾ തോട്ടയ്ക്കാട്ടുകര ഭാഗത്തേക്ക് വരുന്നതിന് വിസമ്മതിക്കുന്നു. നടപ്പാതയല്ലാതെ മറ്റൊരു മാർഗവും പാലത്തിന്റെ വടക്കുഭാഗത്തുള്ളവർക്ക് ലഭ്യമല്ല. കൂരിരുട്ടായതുമൂലം സമൂഹവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ഈ നടപ്പാലത്തിൽനിന്നും കഴിഞ്ഞകാലങ്ങളിൽ ആത്മഹത്യചെയ്യാൻ പുഴയിലേക്ക് ചാടിയ സംഭവങ്ങൾവരെ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ വളരെ അടിയന്തരമായി പരിഹാരമുണ്ടാക്കേണ്ട വിഷയത്തിലാണ് നഗരസഭാ ഭരണ പക്ഷവും ഉദ്യോഗസ്ഥരും അലംഭാവം കാണിക്കുന്നതെന്ന് ബി.ജെ.പി. ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് എൻ. ശ്രീകാന്തും തോട്ടയ്ക്കാട്ടുകര നാലാംവാർഡ് കൗൺസിലർ രജനിശ്രീകാന്തും ആരോപിച്ചു. ഇത് ശരിയാക്കാത്തത് പെരിയാറിൽ മണൽവാരൽ നടത്തുന്ന മണൽവാരൽ ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. Published: 19 Apr 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാർത്താണ്ഡവർമ നടപ്പാലം ഇരുട്ടിൽ — Mathrubhumi | Boolokam | Boolokam