മിടുമിടുക്കൻ കുട്ടിരാക്ഷസൻ, കൊതിയൻ ഉണ്ണാമന്റെ കഥ വായിച്ചാലോ?

മിടുമിടുക്കൻ കുട്ടിരാക്ഷസൻ, കൊതിയൻ ഉണ്ണാമന്റെ കഥ വായിച്ചാലോ?

ഒരു മിടുമിടുക്കൻ കുട്ടിരാക്ഷസനായിരുന്നു ഉണ്ണാമൻ. മരംകേറാനും നീന്താനും പാടാനും എന്നുവേണ്ട എല്ലാത്തിനും സമർത്ഥൻ. പക്ഷേ, അവനൊരു തീറ്റക്കൊതിയനായിരുന്നു എന്നുമാത്രം. ദിവസവും രണ്ടു കുട്ടകം പാലുകുടിക്കും. ഒരു കൂമ്പാരം ചോറും അതിന്റെ കറികളും പിന്നെ കണ്ണിൽ കാണുന്നതെന്തും തിന്നും. ഉണ്ണാമന് വിശപ്പൊഴിഞ്ഞ നേരമേയില്ല. അങ്ങനെ മിടുമിടുക്കൻ ഉണ്ണാമൻ ഒരു ഉണ്ടത്തടിയനായി മാറി. To advertise here, ''ഉണ്ടത്തടിയൻ ഉണ്ണാമൻ ഉണ്ടു നടക്കും ഉണ്ണാമൻ ഉരുളിനിറച്ചും ഊണുണ്ടേൽ ഉരുട്ടി വിഴുങ്ങും ഉണ്ണാമൻ!'' 'ഇങ്ങനെ തടികൂടിയാൽ ശരിയാകില്ല!' ഉണ്ണാമന്റെ കൂട്ടുകാർക്ക് തോന്നി. അവനെ ഉപദേശിച്ച് നന്നാക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നതുകൊണ്ട് അവരൊരു കാര്യം തീരുമാനിച്ചു. ഉണ്ണാമനോട് ആരും മിണ്ടണ്ടെന്ന്. മാത്രമല്ല കളികളിലൊന്നും അവനെ കൂട്ടാതെയുമായി. അതോടെ ഉണ്ണാമന് സങ്കടമായി. എപ്പോഴും എന്തിനും ഒപ്പം നടന്ന കൂട്ടുകാരൊക്കെ പെട്ടെന്നൊരു ദിവസം മിണ്ടാതായാൽ ആർക്കായാലും സങ്കടം വരില്ലേ. ''പാവം നമ്മുടെയുണ്ണാമൻ കൂട്ടരുമിണ്ടാതായപ്പോൾ ഊണുമുറക്കോമില്ലാതായ് ഉള്ളുപിടഞ്ഞവനുരുകിപ്പോയ്!'' ഖേദം കാരണം അവന് തിന്നാനൊന്നും വേണ്ടാതെയുമായി. അതോടെ പത്തുപതിനഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും ഉണ്ണാമന്റെ പൊണ്ണത്തടി കുറഞ്ഞു. കാര്യം നടന്നെന്നു മനസ്സിലായ ചങ്ങാതിമാരെല്ലാവരും കൂടി ഉണ്ണാമനെ ചെന്നുകണ്ടു. അവരെല്ലാരും ഉണ്ണാമന്റെ ചുറ്റും കൂടി. സ്‌നേഹം കൊണ്ട് അവരവനെ പൊതിഞ്ഞു. കുറേ ദിവസങ്ങൾക്കുശേഷം അന്നാണ് ഉണ്ണാമൻ ഒന്നു ചിരിച്ചത്. ''നിങ്ങളെന്നെ ഒത്തിരി സങ്കടപ്പെടുത്തിയെങ്കിലും അതൊരു നല്ല കാര്യത്തിനായിരുന്നല്ലോ! അതുകൊണ്ടല്ലേ എന്റെ തീറ്റക്കൊതിയും പൊണ്ണത്തടിയും മാറിയത്!'', ഉണ്ണാമൻ സന്തോഷത്തോടെ പറഞ്ഞു. പിന്നെ ഉണ്ണാമനും കൂട്ടുകാരും പഴയതുപോലെ പാട്ടുപാടിയും പലപല കഥകൾ പറഞ്ഞും കാടായകാട്ടിലൊക്കെ കളിച്ചു നടന്നു. ''കൂട്ടുകാരായാൽ ഇങ്ങനെ വേണം!'' അതു കണ്ട കരടിയപ്പൂപ്പൻ കരടിക്കുഞ്ഞുങ്ങളോട് പറഞ്ഞു. Content Highlights: A story about a talented but gluttonous demon named Unnaman Published: 22 Apr 2026, 01:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിടുമിടുക്കൻ കുട്ടിരാക്ഷസൻ, കൊതിയൻ ഉണ്ണാമന്റെ കഥ വായിച്ചാലോ… | Boolokam