മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു

മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു

M
MathrubhumiSource Link
പെരിങ്ങത്തൂർ : പാനൂർ നഗരസഭ 17-ാം വാർഡ് ചെറുപുല്ലൂക്കരയിൽ മിനി മാസ്റ്റ് ലൈറ്റ് സമർപ്പണം കെ.പി.മോഹനൻ എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. To advertise here, പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി, കൗൺസിലർ എൻ.പി.മുനീർ, മുൻ കൗൺസിലർ എ.പി.രമേശൻ, ടി.കെ.കുഞ്ഞിക്കണ്ണൻ, മജീദ് തുറങ്ങാൾ, പി.പി.വിനിൽ, സി.എച്ച്.യൂനുസ്, ഡി.എം.മുസ്തഫ, ഫിറോസ് ആലയാട്ട് എന്നിവർ സംസാരിച്ചു. പാനൂർ നഗരസഭയിലെ 29-ാം വാർഡ് കരിയാട് തെരു ക്ഷേത്രത്തിനുസമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും കെ.പി.മോഹനൻ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. കൗൺസിലർ സി.എം.ഗീത, മുൻ കൗൺസിലർ കെ.കെ.മിനി, ടി.എച്ച്.നാരായണൻ, പി.ശങ്കരൻ, വി.പി.രാജൻ, പുളിക്കൻ രാജീവൻ, പ്രയാഗ് കരിയാട് എന്നിവർ സംബന്ധിച്ചു. Published: 17 Mar 2026, 04:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു — Mathrubhumi | B… | Boolokam