മിനി വാനുകളിൽ നിയമവിരുദ്ധ രൂപമാറ്റം വ്യാപകമാകുന്നു, നടപടിയില്ലാതെ മോട്ടോർ വാഹനവകുപ്പ്

മിനി വാനുകളിൽ നിയമവിരുദ്ധ രൂപമാറ്റം വ്യാപകമാകുന്നു, നടപടിയില്ലാതെ മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഭാരസന്തുലനം നഷ്ടമാകുംവിധം മിനി വാനുകളിൽ രൂപമാറ്റം വ്യാപകമായിട്ടും നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്. ബ്രേക്ക് തകരാറിനെക്കുറിച്ച് ഡ്രൈവർമാർ സ്ഥിരമായി പരാതിപ്പെടുന്ന ഒരു മോഡലിലാണ് നിയമവിരുദ്ധ മോടിപിടിപ്പിക്കൽ കൂടുതലും നടക്കുന്നത്. കൊടുംവളവുകളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നതിന്റെ കാരണം അനധികൃതമായ ഈ വെച്ചുകെട്ടലുകളാണെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു. To advertise here, റൂഫ് ടോപ് എ.സി., ലഗേജ് കാരിയർ, അലങ്കാരത്തിന് ഘടിപ്പിക്കുന്ന മേൽക്കൂര, ലൈറ്റുകൾ, ശബ്ദസംവിധാനം എന്നിവയെല്ലാം വാഹനത്തിന്റെ മുകൾവശത്തെ ഭാരം കൂട്ടും. വശങ്ങളിൽ ഭാരമേറിയ ഗ്ലാസുകൾ ഘടിപ്പിക്കുന്നതും ഹാർഡ് വുഡ്ഡിലെ അകത്തളങ്ങളും നിയന്ത്രണം നഷ്ടമാക്കും. കോച്ചിന്റെ മുകൾവശം പൊളിച്ച് വാഹനത്തിന്റെ ഉയരം കൂട്ടുന്നുമുണ്ട്. ഇത് വളവുകളിൽ നിയന്ത്രണം നഷ്ടമാക്കും. സസ്പെൻ‌ഷൻ, സ്റ്റിയറിങ്, ബ്രേക്ക് എന്നിവയ്ക്ക് താങ്ങാൻ കഴിയാത്ത ഭാരവുമായാണ് മോടിപിടിപ്പിക്കൽ കഴിഞ്ഞ് വാഹനം നിരത്തിലെത്തുന്നത്. ഭാരപരിശോധന നടത്തിയാൽ മാത്രമേ ക്രമക്കേട് കണ്ടെത്താനാകൂ. ഘടനാപരമായ ഇത്തരം മാറ്റങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തില്ല. സുരക്ഷാ നിബന്ധനകൾ കർശനമല്ലാത്ത 1990-ൽ അംഗീകാരം നേടിയ മോഡലിലാണ് അനധികൃത പരീക്ഷണങ്ങൾ നടക്കുന്നത്. എന്നാൽ, കമ്പനി നിഷ്‌കർഷിച്ച രീതിയിൽ പരിപാലിക്കുന്ന വാഹനങ്ങൾക്ക് മെച്ചപ്പെട്ട നിയന്ത്രണം കിട്ടാറുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. ടൂറിസ്റ്റ് ബസുകളിലെ അനുവദനീയമല്ലാത്ത മോടിപിടിപ്പിക്കലുകൾ നീക്കാൻ മോട്ടോർവാഹനവകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇതുവരെ ഇത്തരം പരിശോധനകൾ മിനി വാഹനങ്ങളിലേക്ക് കടന്നിട്ടില്ല. Content Highlights: The Motor Vehicle Department is facing criticism for failing to act against widespread illegal structural modifications in mini vans that lead to severe weight imbalance and frequent brake failures. Published: 21 Apr 2026, 07:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിനി വാനുകളിൽ നിയമവിരുദ്ധ രൂപമാറ്റം വ്യാപകമാകുന്നു, നടപടിയി… | Boolokam