മിനി സിവിൽ സ്റ്റേഷൻ ബലക്ഷയം: കോടതികൾ ജിയോ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് മാറ്റാൻ സാധ്യത തേടുന്നു

മിനി സിവിൽ സ്റ്റേഷൻ ബലക്ഷയം: കോടതികൾ ജിയോ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് മാറ്റാൻ സാധ്യത തേടുന്നു

M
MathrubhumiSource Link
പത്തനംതിട്ട : ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽനിന്ന് ജില്ലാ കോടതി ഉൾപ്പെടെയുള്ള ഏഴ് കോടതികൾ ജിയോ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് മാറ്റാൻ സാധ്യത തേടുന്നു. To advertise here, ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി എ.എ. സിയാദ് റഹ്മാൻ പത്തനംതിട്ടയിൽ ജിയോ ഹോസ്പിറ്റൽ കെട്ടിടസമുച്ചയം കണ്ടു. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് കോടതികൾ മാറ്റണമെങ്കിലും അറ്റകുറ്റപ്പണി ആവശ്യമാണ്. തുടർനടപടികൾ ഹൈക്കോടതിയുടെയും സർക്കാരിന്‍റെയും നിർദേശാനുസരണം നടത്തുമെന്ന് ഹൈക്കോടതി ജഡ്ജി പറഞ്ഞു. ജില്ലാ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ. ഹരികുമാർ, പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ വർഗീസ്, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ. ജയവർമ, സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്, കോർട്ട് മാനേജർ ഹരി നമ്പൂതിരി എന്നിവരും ജിയോ ഹോസ്പിറ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിട സമുച്ചയം കണ്ട് വിലയിരുത്തി. Published: 31 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിനി സിവിൽ സ്റ്റേഷൻ ബലക്ഷയം: കോടതികൾ ജിയോ ഹോസ്പിറ്റൽ കെട്ടി… | Boolokam