മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിൽ അശ്വതിപ്പൊങ്കാല ഇന്ന്

മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിൽ അശ്വതിപ്പൊങ്കാല ഇന്ന്

M
MathrubhumiSource Link
ചവറ : പന്മന മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള അശ്വതിപ്പൊങ്കാല ശനിയാഴ്ച നടക്കും. ആറിന് ക്ഷേത്രം മേൽശാന്തി വാസുദേവർ പണ്ടാരയടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല തുടങ്ങും. 11-ന് പന്തിരുനാഴി. രാത്രി ഏഴിന് ധനസഹായവിതരണം, ഭക്ഷ്യധാന്യക്കിറ്റ് വിതരണം, 8.30-ന് നാടൻപാട്ട്. To advertise here, ഞായറാഴ്ച 8.30-ന് ക്ഷേത്രം തന്ത്രി കീഴ്ത്താമരശ്ശേരി മഠം രമേശ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കലശപൂജകൾ, നാലിന് കെട്ടുകാഴ്ച, ആറിന് ആറാട്ടുബലി, തുടർന്ന് ആറാട്ട് ഘോഷയാത്ര. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി ദർശിക്കാൻ ഒട്ടേറെ ഭക്തരാണ് എത്തിയത്. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികപൂജകൾ ചൊവ്വാഴ്ച നടക്കുമെന്ന് പ്രസിഡന്റ് മഠത്തിൽ മുരളീധരൻപിള്ള, സെക്രട്ടറി ജി. ബാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു. Published: 21 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മിന്നാംതോട്ടിൽ ദേവീക്ഷേത്രത്തിൽ അശ്വതിപ്പൊങ്കാല ഇന്ന് — Mat… | Boolokam