റിയാദ്: സൗദി തലസ്ഥാന നഗരിക്കെതിരെ കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സുരക്ഷാ വൃത്തങ്ങൾ. റിയാദ് ലക്ഷ്യമാക്കിയുള്ള നാല് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. തകർക്കപ്പെട്ട മിസൈലുകളുടെ ശകലങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് സ്ഥിരീകരിക്കുകയ്യും ചെയ്തു. എന്നാൽ ഈ സംഭവത്തെ ദുർവ്യാഖ്യാനം ചെയ്ത്‌കൊണ്ട് പ്രചരണം ശക്തമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. To advertise here, സൗദി തലസ്ഥാനമായ റിയാദിലെ സുപ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെനന്നായിരുന്നു വ്യാജ പ്രചരണം. ഇതുസംബന്ധമായി വ്യാജ വീഡിയോകളും പ്രചരിച്ചിരുന്നു. വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും പൊതുജനങ്ങളിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് മാധ്യമ പ്രചാരണം നടക്കുന്നുണ്ട്. നഗരത്തിലെ സുപ്രധാന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. ജനങ്ങളെ മാനസികമായി തളർത്തുവാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പരാജയപ്പെടുമെന്ന് അധികൃതർ പറഞ്ഞു. വ്യാജ വാർത്തകൾ ഉണ്ടാക്കുന്നവരെയും മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുന്നവരെയും നിയമനടപടികൾക്ക് വിധേയനാക്കും. ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ അധികൃതർ നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യ സുരക്ഷയെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. Published: 19 Mar 2026, 10:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മിസൈൽ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടികളെന്ന് സൗദി അറേബ്യ
M
MathrubhumiSource Link
about 2 months ago