എടപ്പാൾ : നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ. എസ്.ബി.വി. എന്നിവ നടത്തുന്ന മിഹ്റജാനുൽ ബിദായ മദ്റസ പ്രവേശനോത്സവത്തിന്റെ എടപ്പാൾ റെയ്ഞ്ച് തല ഉദ്ഘാടനം എടപ്പാൾ ചുങ്കം മൻശഉൽ ഇസ് ലാം മദ്റസയിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ട്രഷററും മദ്റസ മാനേജ്മെന്റ് അസോസിയേഷൻ വർക്കിങ് കൺവീനറുമായ ഹൈദരലി ഹാജി പൊറാടത്ത് ഉദ്ഘാടനംചെയ്തു. To advertise here, പരീക്ഷാ ബോർഡ് ചെയർമാൻ അബൂബക്കർ ബാഖവി അധ്യക്ഷത വഹിച്ചു. ചുങ്കം മഹല്ല് ഖത്തീബും മുദരിസുമായ അബ്ദുറഹ്‌മാൻ ബാഖവി വെള്ളാളൂർ പ്രാർത്ഥനയ്ക്ക് നേതൃത്വംനൽകി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി അബ്ദുറസാഖ് മൗലവി, റെയ്ഞ്ച് മദ്റസ മാനേജ്മെൻ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കമ്പാട്, മദ്റസ സ്വദ്ർ മുഅല്ലിം മുസ്തഫ മൗലവി എന്നിവർ പ്രസംഗിച്ചു. മധുര വിതരണവും നടന്നു. Published: 29 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മിഹ്റജാനുൽ ബിദായ: എടപ്പാൾ റെയ്ഞ്ച് തല ഉദ്ഘാടനം
M
MathrubhumiSource Link
about 1 month ago