മീനച്ചൂടിലെ ഓട്ടവും തിരഞ്ഞെടുപ്പുചൂടും

മീനച്ചൂടിലെ ഓട്ടവും തിരഞ്ഞെടുപ്പുചൂടും

M
MathrubhumiSource Link
അടൂർ: മീനത്തിലെ ചൂടിൽ പുറത്തിറങ്ങാൻപോലും തോന്നില്ല. അപ്പോഴും പൊള്ളുന്ന വെയിലേറ്റ് ചൂട് ഭക്ഷണവുമായി നാലുപാടും ഓടുകയാണ് ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ. To advertise here, അടൂരിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ ഒന്നിച്ച് വിശ്രമിക്കുന്ന ഇടങ്ങൾ അങ്ങനെ കാണാറില്ല. ബൈപ്പാസിൽ ഒട്ടേറെ ഭക്ഷണശാലകൾ ഉള്ളതിനാൽ അവിടെവെച്ച് പലപ്പോഴും വിശ്രമവേളകളിൽ ഇവരെ ഒന്നിച്ചുകാണാം. അങ്ങനത്തെ ഇടവേളകളിൽ ഇപ്പോൾ ചൂടൻ തിരഞ്ഞെടുപ്പ് ചർച്ചകളും കടന്നുവരാറുണ്ട്. പക്ഷേ, ഇടയ്ക്കിടെ ഓർഡർ വരുമ്പോൾ ചർച്ച മുഴുവനാക്കാൻ പറ്റാറില്ലെന്ന് മാത്രം. പതിവുപോലെ അടൂർ ബൈപ്പാസിൽ ഭക്ഷണശാലയ്ക്ക് സമീപം ഓർഡറിനായി കാത്ത് നിൽക്കുകയാണ് ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികളായ സുഭാഷ്, സ്റ്റീഫൻ, ഇഹ്സാൻ, ഫിർദൗസിയ എന്നിവർ. തിരഞ്ഞെടുപ്പിനെ പറ്റി ഇവർക്കും പറയാനുണ്ട്. പല നിയോജകമണ്ഡലക്കാരായ ഇവർ പൊതുവിഷയങ്ങളാണ് പറയുന്നത്. സ്റ്റീഫൻ ദാസ് പറയുന്നത് ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നാണ്. ‘നിലവിലെ ഭരണം നന്നായിട്ടല്ലേ പോകുന്നത്, അടുത്ത തവണയും എൽ.ഡി.എഫ്. വരും’ ആത്മവിശ്വാസമേറെ. എന്നാൽ, സുഭാഷിന് എതിരഭിപ്രായമാണ്. ‘യു.ഡി.എഫ്. അധികാരത്തിൽ വരണം, ഇപ്പോഴത്തെ ഭരണത്തിൽ തൃപ്തിയില്ല, വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ രൂക്ഷമാണ്’- സുഭാഷ് പടനിലം പറഞ്ഞു. ഇഹ്സാൻ സിദ്ദിഖിന്, മുന്നണി തിരിച്ച് രാഷ്ട്രീയം പറയാൻ താത്‌പര്യമില്ല. പക്ഷേ, ആര് വിജയിച്ചുവന്നാലും വികസനത്തിന് പ്രാധാന്യം നൽകണമെന്നാണ് ഇഹ്സാൻ പക്ഷം. പ്രത്യേകിച്ചും യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ വർധിക്കണം. സമാനമായ അഭിപ്രായമാണ് ഫിർദൗസിയക്കും. ‘മാറ്റം വരുന്നത് നല്ലതാണ്. ആര് അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് ക്ഷേമവും നാടിന് വികസനവും ഉണ്ടാവണം’ -ഫിർദൗസിയ പറഞ്ഞു. ഇതിനിടെ ഓരോരുത്തർക്കായി ഡെലിവറിക്കുള്ള ഓർഡർ വന്നു. അതിനാൽ ബൈപ്പാസിൽ ഡെലിവറി ജീവനക്കാർ വിശ്രമിക്കുന്ന അടുത്ത ഇടത്തേക്ക് എത്തി. പക്ഷേ, അവിടെയും നീണ്ട ചർച്ചകൾക്ക് സമയമില്ല. ഓർഡറുകൾ വന്നുകൊണ്ടിരുന്നു. ചർച്ചയ്ക്കിടയിലും പാചകവാതകക്ഷാമം തങ്ങളുടെ ജോലിയെ ബാധിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. വിഭവങ്ങൾ കുറവായതിനാൽ ഓർഡറുകൾ നന്നായി കുറഞ്ഞതാണ് പ്രധാനപ്രശ്നം. എന്നാലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവരും ഓടുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മീനച്ചൂടിലെ ഓട്ടവും തിരഞ്ഞെടുപ്പുചൂടും — Mathrubhumi | Bool… | Boolokam