മുംബൈ: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ തന്റെ പുതിയ 12 കോടി രൂപയുടെ ഫെരാരി കാറുമായി മുംബൈ തെരുവുകളിലിറങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐപിഎല്ലിൽ ഞായറാഴ്ച കൊൽക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായാണ് താരം ആഡംബര കാറുമായി നഗരമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. To advertise here, സ്‌പോർട്‌സ് കാറുകളുടെ പ്രത്യേകതയായ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസ് കാരണം മുംബൈയിലെ സ്പീഡ് ബ്രേക്കർ മറികടക്കാൻ താരം ഏറെ പണിപ്പെടുന്നതും വീഡിയോയിൽ കാണാം. കാറിന്റെ അടിഭാഗം തട്ടാതിരിക്കാൻ വളരെ ശ്രദ്ധയോടെയും വ്യത്യസ്തമായ രീതിയിലുമാണ് ഹാർദിക് വാഹനം ഓടിച്ചത്. സ്പീഡ് ബ്രേക്കർ കടന്നശേഷം അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കുവെക്കുന്നതും വീഡിയോയിലുണ്ട്. അഞ്ചു വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മുംബൈ ഇന്ത്യൻസ് ഇത്തവണ കളത്തിലിറങ്ങുന്നത്. Published: 29 Mar 2026, 08:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുംബൈ തെരുവിൽ 12 കോടിയുടെ ഫെരാരി കാറുമായി ഹാർദിക്, സ്പീഡ് ബ്രേക്കർ വില്ലനായി | വീഡിയോ
M
MathrubhumiSource Link
about 1 month ago