മുംബൈ : മുംബൈയിലെ സബർബൻ ട്രെയിൻ സർവീസുകൾക്ക് കേന്ദ്രം പ്രതിവർഷം 3,000 കോടി രൂപയുടെ സബ്‌സിഡി നൽകുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പാർലമെന്റിൽ അറിയിച്ചതാണിത്. ഇത് 70 ലക്ഷത്തിലധികം ദൈനംദിന യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്രചെയ്യുന്നതിനുവേണ്ടിയാണ്. To advertise here, സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാനും തിരക്ക് കുറയ്ക്കാനുമായി പ്ലാറ്റ്ഫോമുകൾ, സ്റ്റെബിലിങ് ലൈനുകൾ, പിറ്റ് ലൈനുകൾ, കോച്ചിങ് ടെർമിനലുകൾ എന്നിവയ്ക്കൊപ്പം ഓട്ടോമാറ്റിക് ഡോർ-ക്ലോസിങ് സംവിധാനങ്ങളുള്ള 238 പുതിയ ട്രെയിനുകൾകൂടി മുംബൈക്ക് ഉടൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രാദേശിക യാത്രാസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ മുംബൈ-പുണെ ബുള്ളറ്റ് ട്രെയിൻ ഇടനാഴി കേന്ദ്രം ആസൂത്രണംചെയ്യുന്നു. ഇത് യാത്രാസമയം 48 മിനിറ്റായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളമുള്ള ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണിത്. നാസിക് കുംഭമേളയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. നാസിക് റോഡ്, ദേവ്‌ലാലി തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ഉൾപ്പെടുത്തി വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനൊപ്പം യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പുതിയ റോഡ് ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും നിർമിക്കും. Published: 20 Mar 2026, 11:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മുംബൈ ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നൽകുന്നത് 3,000 കോടിയുടെ സബ്സിഡി
M
MathrubhumiSource Link
about 2 months ago