മുംബൈക്കെതിരേയും റിസ്‌വി ഷോ ! 51 പന്തിൽ 90 റൺസ്; ഡൽഹിക്ക് രണ്ടാം ജയം

മുംബൈക്കെതിരേയും റിസ്‌വി ഷോ ! 51 പന്തിൽ 90 റൺസ്; ഡൽഹിക്ക് രണ്ടാം ജയം

M
MathrubhumiSource Link
ന്യൂഡൽഹി: സമീർ റിസ്‌വി ഒരിക്കൽ കൂടി രക്ഷകനായപ്പോൾ ഡൽഹിക്ക് ഐപിഎല്ലിൽ രണ്ടാം ജയം. മുംബൈയെ ആറുവിക്കറ്റിനാണ് ഡൽഹി തകർത്തത്. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. അർധസെഞ്ചുറിയുമായി മിന്നിച്ച സമീർ റിസ്‌വിയാണ് ഡൽഹിയുടെ വിജയശിൽപ്പി. താരം 51 പന്തിൽ നിന്ന് 90 റൺസെടുത്തു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തിലും അർധസെഞ്ചുറിയുമായി റിസ്‌വി തിളങ്ങിയിരുന്നു. To advertise here, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. ഏഴ് റൺസിനിടെ തന്നെ ടീമിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. കെ.എൽ രാഹുൽ (1), നിതീഷ് റാണ(0) എന്നിവർക്ക് കാര്യമായി ഒന്നുംചെയ്യാനായില്ല. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരകയറ്റുന്നതാണ് അരുൺ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ കണ്ടത്. പതും നിസ്സങ്കയും സമീർ റിസ്‌വിയും മുംബൈ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നു. എട്ടാം ഓവറിൽ അമ്പത് കടത്തി കൂട്ടുകെട്ട് പത്താം ഓവറിലെ അഞ്ചാം പന്തിലാണ് പിരിയുന്നത്. പതും നിസ്സങ്ക 30 പന്തിൽ നിന്ന് 44 റൺസെടുത്ത് മടങ്ങി. പത്തോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലായിരുന്നു ഡൽഹി. എന്നാൽ പിന്നീടങ്ങോട്ട് സമീർ റിസ്‌വി വെടിക്കെട്ട് നടത്തുന്നതാണ് കണ്ടത്. കോർബിൻ ബോഷ് എറിഞ്ഞ 11-ാം ഓവറിൽ 20 റൺസാണ് താരം അടിച്ചെടുത്തത്. രൺ് വീതം സിക്‌സറും ഫോറും പിറന്നു. 12-ാം ഓവറിലും തകർത്തടിച്ച റിസ്‌വി അർധസെഞ്ചുറി തികച്ചു. ഓവറിലും രണ്ട് സിക്‌സറുകളടക്കം 14 റൺസാണ് പിറന്നത്. അതോടെ ഡൽഹിക്ക് ജയപ്രതീക്ഷ കൈവന്നു. റിസ്‌വി പിന്നെയും മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. അതോടെ ഡൽഹി സ്‌കോർ കുതിച്ചു. മുംബൈ് പരാജയം മണത്തു. 16 ഓവർ അവസാനിക്കുമ്പോൾ 149-3 എന്ന നിലയിലായിരുന്നു ഡൽഹി. 17-ാം ഓവറിൽ റിസ്‌വി പുറത്തായെങ്കിലും മില്ലറും ട്രിസ്റ്റൺ സ്റ്റബ്‌സും ചേർന്ന് ടീമിനെ ജയത്തിലെത്തി. റിസ്‌വി 51 പന്തിൽ നിന്ന് 90 റൺസെടുത്തു. നേരത്തേ ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ ഡൽഹി ബൗളർമാർ ഞെട്ടിച്ചു. 18 റൺസിനിടെ തന്നെ രണ്ട് വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. ഓപ്പണർ റയാൻ റിക്കെൽട്ടണും തിലക് വർമയുമാണ് പുറത്തായത്. റിക്കെൽട്ടൺ ഒൻപത് റൺസെടുത്തപ്പോൾ തിലക് വർമ ഡക്കായി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമയും നായകൻ സൂര്യകുമാർ യാദവും ടീമിനെ കരകയറ്റി. ഇരുവരും ഡൽഹി ബൗളർമാർക്ക് പിടികൊടുക്കാതെ സ്‌കോറുയർത്തി. ഏഴോവറിൽ മുംബൈ അമ്പത് കടന്നു. പതിയെ ആണ് തുടങ്ങിയതെങ്കിലും പിന്നീട് രോഹിത്തും സൂര്യകുമാറും ട്രാക്ക് മാറ്റിയതോടെയാണ് മുംബൈ സ്‌കോർ ഏഴുപത് കടന്നത്. ഒടുക്കം പത്താം ഓവറിൽ രോഹിത്തിനെ പുറത്താക്കി അക്ഷർ പട്ടേൽ കൂട്ടുകെട്ട് പൊളിച്ചു. 26 പന്തിൽ നിന്ന് 35 റൺസെടുത്താണ് രോഹിത് പുറത്തായത്. 11 ഓവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിലായിരുന്നു മുംബൈ. പിന്നീടിറങ്ങിയ ഷെർഫെയ്ൻ റൂഥർറഫോർഡ് അഞ്ച് റൺസെടുത്ത് മടങ്ങി. അഞ്ചാം വിക്കറ്റിൽ സൂര്യ, നമാൻ ധിർ ചേർന്ന് ടീമിനെ നൂറുകടത്തി. പിന്നാലെ സൂര്യ അർധസെഞ്ചുറിയും തികച്ചു. 16-ാം ഓവറിൽ സൂര്യയും കൂടാരം കയറിതോടെ മുംബൈ പ്രതിരോധത്തിലായി. 36 പന്തിൽ 51 റൺസാണ് മുംബൈ നായകന്റെ സമ്പാദ്യം. എന്നാൽ അടിച്ചുകളിച്ച നമാൻ മുംബൈക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചു. താരം 21 പന്തിൽ നിന്ന് 28 റൺസെടുത്താണ് പുറത്തായത്. മിച്ചൽ സാന്റ്‌നർ 13 പന്തിൽ നിന്ന് 18 റൺസും കോർബിൻ ബോഷ് 11 റൺസെടുത്തും പുറത്താവാതെ നിന്നു. Content Highlights: Detailed analysis of Delhi Capitals and Mumbai Indians squad form for 2026., Comprehensive head-to-head statistics and venue performance history., Expert betting insights and predicted playing XI for the 2026 season., Real-time updates on pitch conditions and weather reports. Published: 04 Apr 2026, 07:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!